‘അയ്യപ്പനും കോശിയും’; അനാർക്കലിക്ക്‌ ശേഷം പൃഥ്വിരാജ്‌, ബിജു മേനോൻ, സച്ചി ഒന്നിക്കുന്നു !!

അനാർക്കലി എന്ന ഹിറ്റ് റൊമാന്റിക് ചിത്രത്തിന് ശേഷം തിരക്കഥാകൃത് കൂടിയായ സച്ചി ഒരുക്കുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് – ബിജു മേനോൻ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു.
മുൻപ് അനാർക്കലിയിൽ ഒരുമിച്ച മൂവരും ഒരിക്കൽ കൂടി കൈ കോർക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. അയ്യപ്പനും കോശിയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇരുവർക്കും തുല്യ പ്രാധാന്യമുള്ള വേഷമായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. മറ്റു വിവരങ്ങൾ ഒന്നും ഇത് വരെ ലഭ്യമല്ലെങ്കിലും ചിത്രത്തെ പറ്റി ഔദ്യോഗിക സ്ഥിതീകരണം ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്‌.

0 Shares

LEAVE A REPLY