വിജയ് സൂപ്പറും പൗർണ്ണമിയും ക്ലൈമാക്സ് യുട്യൂബിൽ നിർമ്മാതാവ് നിയമനടപടിക്ക് ഒരുങ്ങുന്നു !!

മലയാളത്തിലെ ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റാണ് ആസിഫ് അലി നായകനായ വിജയ് സൂപ്പറും പൗര്ണമിയും. ജിസ് ജോയ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ്. തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ക്ലൈമാക്സ് പകർത്തി അത് യൂട്യൂബിൽ ഇട്ട ഒരാൾക്കെതിരെ നിയമ നടപടിക്കു ഒരുങ്ങുകയാണ് ഇപ്പോൾ നിർമ്മാതാവ് സുനിൽ എ കെ . ഒരു സ്വകാര്യ വ്യക്തിയുടെ യൂട്യൂബ് അക്കൗണ്ടിൽ ആണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ് അപ്‌ലോഡ് ചെയ്തത്.

ഇതിപ്പോൾ ആദ്യമായി അല്ല മലയാള സിനിമയിൽ ഇങ്ങനെ സംഭവിക്കുന്നത്. പൈറസി മലയാള സിനിമയെ ഏറ്റവും ഗുരുതരമായ രീതിയിൽ ബാധിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇത്തരം പ്രവർത്തികളിലൂടെ ചിലർ അതിനു ആക്കം കൂട്ടുന്നത്. ഒട്ടേറെ മലയാള സിനിമകൾക്ക് സമാനമായ ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. ഏതായാലും ഈ പ്രവണത വെച്ച് പൊറുപ്പിക്കാൻ ആവില്ലെന്നും അതുകൊണ്ടു നിയമത്തിന്റെ പൂർണ്ണ സഹായം തേടി ഇത് ചെയ്തയാൾക്കു തക്കതായ ശിക്ഷ വാങ്ങി കൊടുക്കും എന്ന വാശിയിലാണ് വിജയ് സൂപ്പറും പൗര്ണമിയും ടീം. ജിസ് ജോയ് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായിക. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം അഞ്ചാം വാരം പിന്നിടുമ്പോഴും ലോകമെങ്ങും ഇരുന്നൂറിൽ പരം സ്‌ക്രീനുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്.

0 Shares

LEAVE A REPLY