റെക്കോർഡ്‌ കളക്ഷനുമായി ആസിഫ്‌ അലി – ഐശ്വര്യ ലക്ഷ്മി ചിത്രം ; വിജയ്‌ സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ !!

ബൈസിക്കിൾ തീവ്സ്‌, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ആസിഫ്‌ അലിയെ നായകനാക്കി ജിസ്‌ ജോയ്‌ ഒരുക്കിയ മൂന്നാം ചിത്രം ‘വിജയ്‌ സൂപ്പറും പൗർണ്ണമിയും’ ഗംഭീര വിജയമായി മുന്നേറുന്നു. ഈ വർഷം ആദ്യ മലയാള റിലീസായി തിയേറ്ററുകളിൽ എത്തിയ സിനിമക്ക്‌ മികച്ച വരവേൽപ്പ്‌ ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്‌. യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമ കേരളത്തിന് പുറത്തും മികച്ച വിജയമായിരുന്നു കൈവരിച്ചത്‌.

ആസിഫ്‌ അലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. കേരളം, ഗൾഫ്‌ നാടുകൾ തുടങ്ങി ലോകമെങ്ങുനിന്നും 25 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്‌. ആസിഫ്‌ അലിക്ക്‌ ഇത്‌ റെക്കോർഡ്‌ നേട്ടമാണ്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിൽ ആണ് ചിത്രം നിർമിച്ചത്‌.

0 Shares

LEAVE A REPLY