ദുൽഖറിന്റെ ‘ഒരു യമണ്ടൻ പ്രേമകഥ’ മാർച്ചിൽ തിയേറ്ററുകളിലെത്തും !!

ഏകദേശം 16 മാസക്കാലമായി ആരാധകരുടെ ‘കുഞ്ഞിക്ക’യുടെ ഒരു മലയാള ചിത്രം വന്നിട്ട്‌. ദുൽഖറിന്റെ അവസാനമിറങ്ങിയ മലയാള ചിത്രം ബിജോ നമ്യാർ സംവിധാനം ചെയ്ത്‌ 2017 ഒക്റ്റോബറിൽ തിയേറ്ററുകളിലെത്തിയ ‘സോളോ’ ആയിരുന്നു. ഇതിന് ശേഷം തെലുഗു, തമിഴ്‌, ഹിന്ദി ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിച്ചുവെങ്കിലും മലയാള സിനിമ നീണ്ടു പോകുന്നതിൽ വലിയ നിരാശയിൽ തന്നെ ആയിരുന്നു താരത്തിന്റെ ആരാധകർ.

ദുൽഖറിന്റെ മലയാള ചിത്രം ഇനിയെന്ന് കാണും എന്നുള്ള ആരാധകരുടെയും പ്രേക്ഷകരുടെയും നിരന്തര ചോദ്യത്തിന് ഏകദേശം ഒരുത്തരം ലഭിച്ചിട്ടുണ്ട്‌. ഈ വർഷം മാർച്ചിൽ ദുൽഖർ നായകനായി എത്തുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ തിയേറ്ററുകളിലെത്തും. ദുൽഖർ തന്നെയാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്‌. നിഖില വിമൽ, സംയുക്ത മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌.

ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ഈ മുഴുനീള എന്റർടൈനർ രചന നിർവഹിക്കുന്നത്‌ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ബിബിൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചേർന്നാണ്.

0 Shares

LEAVE A REPLY