ബാലൻ വക്കീൽ ആകുവാൻ ദിലീപിനെ നിർദേശിച്ചത്‌ മോഹൻലാൽ; സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറയുന്നു !!

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത്‌ ദിലീപ് നായക വേഷം ചെയ്യുന്ന സിനിമയാണ് ‘കോടതിസമക്ഷം ബാലൻ വക്കീൽ’. വിക്കനായ വക്കീൽ കഥപാത്രമായി ദിലീപ്‌ എത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തെ കുറിച്ചും ദിലീപിന്റെ കഥാപാത്രത്തെ കുറിച്ചും ഒരു കൗതുകകരമായ കാര്യം പുറത്തുവന്നിരിക്കുകയാണ്. ദിലീപിനെ ഈ സിനിമയുടെ കഥാപാത്രം ചെയ്യാൻ നിർദേശിച്ചത്‌ സാക്ഷാൽ മോഹൻലാൽ!! സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഇക്കാര്യം തുറന്നു പറഞ്ഞത്‌.

ഫെബ്രുവരി 21ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മംത മോഹൻദാസ്‌ ആണ് നായികയായി എത്തുന്നത്‌.

0 Shares

LEAVE A REPLY