200 മില്യൺ കാഴ്ചക്കാർ!! റെക്കോർഡ്‌ സൃഷ്ടിച്ച്‌ ധനുഷ്‌ – സായി പല്ലവി ടീമിന്റെ ‘റൗഡി ബേബി’ !

മാരി 2-ലെ റൗഡി ബേബി വാർത്തകളിൽ നിന്ന് വിട്ടൊഴിയാതെ മുന്നേറുകയാണ്. കഴിഞ്ഞ ആഴ്ചയിലായിരുന്നു ഗാനം 100 മില്യൺ യൂട്യൂബ്‌ കാഴ്ചക്കാരെ നേടി വാർത്തകളിൽ നിറഞ്ഞത്‌. ഇപ്പോൾ ഇതാ റെക്കോർഡ്‌ സൃഷ്ടിച്ചുകൊണ്ടാണ് ഗാനം യൂട്യൂബിൽ കുതിക്കുന്നത്‌. 200 മില്യൺ കാഴ്ചക്കാർ എന്ന അപൂർവ നേട്ടം ആണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്‌. സൗത്ത്‌ ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം കാഴ്ചക്കാരുള്ള ഗാനമെന്ന നേട്ടവും ഇതോടെ ‘റൗഡി ബേബി’ക്ക്‌ സ്വന്തം. സായി പല്ലവിയുടെ തന്നെ ‘ഫിദാ’ എന്ന തെലുഗു സിനിമയിലെ ‘വച്ചിന്ദെ’ എന്ന ഗാനം (183 മില്യൺ) ആയിരുന്നു ഇതിന് മുന്നെയുള്ള റെക്കോർഡ്.

200 മില്യൺ കാഴ്ചക്കാർ എന്ന നേട്ടത്തിന് പുറമെ 1.5 മില്യൺ ലൈക്സുമായി ഏറ്റവും കൂടുതൽ ലൈക്സ്‌ നേടിയ സൗത്ത്‌ ഇന്ത്യൻ ഗാനമെന്ന റെക്കോർഡും ഇതോടെ റൗഡി ബേബി കരസ്ഥമാക്കിയിട്ടുണ്ട്‌. യുവാൻ ശങ്കർ രാജ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ ധനുഷും ധീയും ചേർന്നാണ്.

നിലവിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള സൗത്ത്‌ ഇന്ത്യൻ ഗാനങ്ങളുടെ ലിസ്റ്റ്‌ താഴെ ചേർക്കുന്നു.

റൗഡി ബേബി (മാരി 2) – 201 മില്യൺ
വച്ചിന്ദെ (ഫിദാ) – 183 മില്യൺ
കൊലവെറി ഡി (3) – 175 മില്യൺ
രംഗമ്മ മങ്കമ്മ ( രംഗസ്ഥലം) – 147 മില്യൺ

0 Shares

LEAVE A REPLY