സിനിമ സംസാരിച്ചു നിർത്തിയിടത്തു നിന്നും സംസാരിച്ചു തുടങ്ങിക്കൊണ്ടു പ്രേക്ഷകർ; പുത്തൻ അനുഭവവുമായി ‘9’ !! [SPOILER]

പൃഥ്വിരാജ് നായകനായി പൃഥ്വിരാജും സോണി പിക്ചേഴ്സും ചേർന്ന് നിർമിച്ചു ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത 9 വൻ പ്രേക്ഷക അഭിപ്രായങ്ങളോടെ തീയേറ്ററിൽ തുടരുകയാണ്. സയൻസ് ഫിക്ഷൻ, ഹൊറർ ജോണറുകളിൽ വ്യത്യസ്തമായ ഒരു പരീക്ഷണം രണ്ടാം കാഴ്ചയിൽ പോലും പ്രേക്ഷകനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു തരം അനുഭവമാണ് നല്കുന്നത്.
മോശം അഭിപ്രായങ്ങളെ തകർത്തെറിഞ്ഞു കൊണ്ടാണ് ഇപ്പോൾ പ്രേക്ഷകർ ചിത്രത്തെ സ്വീകരിക്കുന്നത്. സിനിമ പോലെ തന്നെ പ്രേക്ഷകർ സിനിമയെ നിര്വചിക്കുന്നതും വ്യത്യസ്ത തലങ്ങളിൽ നിന്നു കൊണ്ടാണ്.
സിനിമയുടെ ക്ലൈമാക്സിനും ചിത്രം പങ്കു വച്ച കാര്യങ്ങൾക്കും രണ്ടു അർത്ഥതലങ്ങൾ ഉണ്ടെന്നും അത് പ്രേക്ഷകന്റെ തീരുമാനം ആണെന്നും നമ്മൾ തിരിച്ചറിയുന്നിടത്തും 9ന്റെ സംവിധായകനും നിർമാതാക്കളും വിജയിക്കുന്നു.


വ്യത്യസ്ത അഭിപ്രാങ്ങളാണ് ഇപോഴും സിനിമയുടെ അവസാനത്തിന്റെ പേരിൽ വന്നു കൊണ്ടിരിക്കുന്നത്.
അവയിൽ ചിലത് ചുവടെ കൊടുക്കുന്നു…

(സിനിമ കാണാത്തവർ വായിക്കരുത്‌)

[SPOILERS AHEAD]

എവ എന്ന വാമിഖ ഗബ്ബി കഥാപാത്രം എലിയൻ ആണെന്നും ആൽബര്ട്ടിന്റെ മാത്രം തോന്നൽ അല്ലെന്നും ഒരു കൂട്ടർ ചിത്രത്തിലെ സീനുകളും ഡയലോഗും വച്ചു വാദിക്കുന്നുണ്ട്. എന്നാൽ ഇതിനോട് പൂർണമായി ഒത്തു പോകാനും ഈ പറയുന്ന കൂട്ടർക്ക് സാധിക്കുന്നില്ല. കാരണം
മറ്റു ചിലർ പറയുന്നത് പൃഥ്വി വാൽ നക്ഷത്രം കാണാൻ പോയ രാത്രിയിൽ കണ്ടത് ഗുഹാ ചിത്രങ്ങൾ ആയിരിക്കുമെന്നും ശാസ്ത്രത്തോടും പ്രപഞ്ചത്തോടും അത്രമേൽ അഭിനിവേശം ഉള്ള ആൽബർട്ട് ഇത്തരത്തിലൊരു കാഴ്ച കാണുമ്പോൾ ആ ഇലയൂഷനിലേയ്ക്ക് കടക്കുക എന്നത് സംഭവിക്കാവുന്ന കാര്യമാണെന്നും എതിർകൂട്ടർ പറയുന്നു.

ഇപ്പോഴും ചിലർ മുന്നോട്ട് വയ്ക്കുന്ന സംശയങ്ങളിൽ ഒന്നാണ് പ്രകാശ് രാജ് അവതരിപ്പിച്ച ഇനിയത്ത് ഖാൻ എന്ന കഥാപാത്രം. അദ്ദേഹത്തിന് ഗുഹാചിത്രങ്ങളെയും ആ സംഭവങ്ങളെയും പറ്റി അറിഞ്ഞിട്ടും വാലിയിൽ നടന്ന സംഭവങ്ങൾ ആല്ബര്ട്ടിന്റെ തോന്നൽ മാത്രമായി ചിത്രീകരിക്കാനുള്ള കാരണവും യാതൊരു മാർഗവും ഇല്ലാതെ ചൈനയിൽ നിന്ന് എട്ടാം ദിവസം വാലിയിലേയ്ക്കെത്തിയതെങ്ങനെ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

ഉത്തരങ്ങൾ ഇല്ലാതെ പോവുകയാണ് 9. ഇനിയും സിനിമയ്ക്കുള്ളിൽ നിൽക്കുന്ന ഉത്തരങ്ങളെ ചൂണ്ടിയെടുക്കാനുള്ള ശ്രമത്തിൽ പ്രേക്ഷകരും…!

0 Shares

LEAVE A REPLY