സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കാർത്തിയുടെ പ്രണയ സമ്മാനം; ദേവ് റിവ്യൂ വായിക്കാം…!!

പ്രിൻസ് പിക്ചേഴ്സിന് വേണ്ടി രജത് രവിശങ്കർ കഥയെഴുതി സംവിധാനം ചെയ്തു ഈ പ്രണയദിനത്തിൽ തീയേറ്ററുകളിൽ എത്തിയ കാർത്തി ചിത്രമാണ് ദേവ്. സാഹസികതയെ പ്രണയിക്കുന്ന ദേവും ബിസിനസ് നടത്തി സക്‌സസ് ആയ മേഘനയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ഏതൊരു സഹചര്യത്തെയും നല്ല രീതിയിൽ നോക്കിക്കണ്ട് പോസിറ്റീവ് ആയി തീരുമാനങ്ങൾ എടുത്തിരുന്ന ദേവിന്റെ ജീവിതത്തിൽ ഒരു പ്രണയം കൊണ്ട് വരുന്ന മാറ്റങ്ങളും ആ പ്രണയം എങ്ങനെ മനോഹരമായി ജീവിതത്തിലകൊണ്ടു പോവാമെന്നും കാണിച്ചു തരുന്നു ഈ ചിത്രം.

Dev Movie Review

പ്രധാന കഥാപാത്രങ്ങൾ ആയി കാർത്തി, രാകുൽ പ്രീത്, പ്രകാശ് രാജ്, രമ്യാകൃഷ്ണൻ എന്നിവർ ചിത്രത്തിലുണ്ട്. എല്ലാവരും തങ്ങളുടെ ഭാഗം മനോഹരമായി തന്നെ തീർത്തു. വേൽരാജ് ചലിപ്പിച്ച ക്യാമറ ചിത്രത്തിന്റെ നട്ടെല്ല് ആയിരുന്നു.
ഹാരിസ് ജയരാജ് ഈണം നൽകിയ സംഗീതവും ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉയർത്തുന്നു.
വ്യത്യസ്ത രാജ്യങ്ങളിലായി ചിത്രീകരിച്ചിട്ടുള്ള ദേവിന്റെ ഉള്ളടക്കം തരുന്ന സന്ദേശം ഈ പ്രണയദിനത്തിൽ വലിയ അർത്ഥങ്ങൾ ഉള്ളതാണ്.

Dev Movie Review

എന്തു കൊണ്ടും തീയേറ്ററിൽ പോയിരുന്നു ആസ്വദിക്കാവുന്ന, ചില നിമിഷങ്ങൾ ഓർത്തു വയ്ക്കാൻ കഴിയുന്ന നല്ലൊരു ചിത്രമാണ് ദേവ്. പ്രത്യകിച്ചും ഇത്തരമൊരു ദിവസം ഇഷ്ടം കൈമാറുന്നവർക്കുള്ള ഒരു സമ്മാനം.

0 Shares

LEAVE A REPLY