മമ്മൂക്ക നായകനാകുന്ന ‘മധുരരാജ’യുടെ മോഷൻ പോസ്റ്റർ ഇന്ന് വൈകിട്ട് !!

വൈശാഖ്‌ സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന മാസ്സ്‌ എന്റർടൈനർ മധുരരാജയുടെ മോഷൻ പോസ്റ്ററും ഓഡിയോ ലോഞ്ചും ഇന്ന് പ്രണയ ദിനത്തിൽ പുറത്തിറക്കും. വൈകിട്ട്‌ 7:30ന് സീ മ്യൂസിക്‌ യൂട്യൂബ്‌ ചാനലിലൂടെ ആയിരിക്കും പുറത്തിറക്കുക എന്ന് സംവിധായകൻ വൈശാഖ്‌ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

അനൗൺസ്‌ ചെയ്ത നാൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൾ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ബോളിവുഡ്‌ താര സുന്ദരി സണ്ണി ലിയോണി ഒരു ഗാന രംഗത്തിൽ എത്തുന്നുണ്ട്‌ എന്നതും മധുരരാജയുടെ ഒരു പ്രത്യേകതയാണ്.

0 Shares

LEAVE A REPLY