തീവണ്ടിക്ക്‌ ശേഷം ടോവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്നു !!

തീവണ്ടി എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിന് ശേഷം ടോവിനോയും സംയുക്ത മേനോനും വീണ്ടും ഒന്നുക്കുന്നു. പുതിയ ചിത്രത്തിൽ ഇവർ ജോടി ആയിട്ടാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല എങ്കിലും ഇവരെ രണ്ടുപേരെയും വീണ്ടും ഒരുമിച്ച്‌ ഒരു സിനിമയിൽ കാണാം എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ‘ഉയരെ’ എന്ന ചിത്രത്തിലാണ് ഇവർ രണ്ടു പേരും വീണ്ടും ഒന്നിക്കുന്നത്‌. പാർവതിയാണ് ഈ ചിത്രത്തിലെ നായിക.

ആദ്യ ചിത്രത്തിനേക്കാൾ അതിലെ ഒരു പാട്ട്‌ (ജീവാംശമായി) കൊണ്ട്‌ പ്രേക്ഷകർക്ക്‌ ഏറെ ഇഷ്ടപ്പെട്ട ജോടിയാണ് ടോവിനോയും സംയുക്തയും. ഇവർ 2 പേരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലക്ക്‌ ഉയരെക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

0 Shares

LEAVE A REPLY