കല്യാണി പ്രിയദർശൻ ഇനി ശിവ കാർത്തികേയന്റെ നായിക !!

തമിഴ് സൂപ്പർതാരം ശിവകാർത്തികേയൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ പ്രിയദർശന്റെ മകൾ കല്യാണി നായികയാവും. മിത്രൻ സംവിധാനം ചെയ്യുന്ന സിനിമ ശിവകാർത്തികേയന്റെ 15ആം ചിത്രമാണ്. ഈ ചിത്രത്തിലാണ് കല്യാണി തന്റെ തമിഴ്‌ അരങ്ങേറ്റം കുറിക്കുന്നത്‌. ജോർജ് വില്യംസിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് യുവാൻ ശങ്കർ രാജ സംഗീതം നിർവഹിക്കും.

തമിഴിൽ ഇതിന് പുറമെ ദുൽഖർ നായകനാകുന്ന ‘വാൻ’ എന്ന ചിത്രത്തിലും കല്യാണിയാണ് നായികയാകുന്നത്‌. ഹലോ എന്ന തെലുഗു ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. അച്ഛൻ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലൂടെ മലയാള സിനിമയിലേക്ക്‌ ചുവട്‌ വെക്കാൻ ഒരുങ്ങുകയാണ് കല്യാണി.

0 Shares

LEAVE A REPLY