കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി !!

മധു സി നാരായണൻ സംവിധാനം ചെയ്ത്‌ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്‌. ഫെബ്രുവരി 7ന് പുറത്തിറങ്ങിയ സിനിമ കേരളത്തിലെന്ന പോലെ ഗൾഫ്‌ നാടുകളിലും ഗംഭീര അഭിപ്രായവും കളക്ഷനും നേടിയെടുത്തിരുന്നു. സൗബിൻ, ഷെയ്ൻ നിഗം, ഫഹദ്‌ ഫാസിൽ, ശ്രീനാഥ്‌ ഭാസി എന്നിവർ അഭിനയിച്ച സിനിമയിൽ നായികയായി എത്തിയത്‌ പുതുമുഖം അന്ന ബെൻ ആണ്. ചിത്രത്തിന്റെ ഒരു പുതിയ ട്രെയ്‌ലർ അണിയറ പ്രവർത്തകർ ഇന്ന് പുറത്തിറക്കി.

0 Shares

LEAVE A REPLY