മധുരരാജക്ക്‌ ശേഷം വൈശാഖ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി നിവിൻ പോളി !!

മധുരരാജക്ക്‌ ശേഷം സംവിധായകൻ വൈശാഖ്‌ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. ഒരു മാസ്സ്‌ എന്റർടൈനർ ആയിരിക്കും ഇതെന്നാണ് സൂചന. മമ്മൂക്കയെ വെച്ച്‌ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയാണ് വൈശാഖിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഇതിന് ശേഷമായിരിക്കും നിവിനെ നായകനാക്കിയുള്ള ചിത്രം തുടങ്ങുക.

മിഖായേലിന് ശേഷം നിവിൻ നായകനാകുന്ന ആക്ഷൻ ചിത്രം കൂടിയായിരിക്കും ഇത്‌. ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ‘ലൗ ആക്ഷൻ ഡ്രാമ’, ഗീതുവിന്റെ ‘മൂത്തോൻ’, എന്നിവയാണ് നിവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

0 Shares

LEAVE A REPLY