പൃഥ്വിരാജും ഐശ്വര്യയും ഒന്നിക്കുന്ന ബ്രദേഴ്സ്‌ ഡേയുടെ പൂജ ചിത്രങ്ങൾ കാണാം!!

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ്‌ ഡേയുടെ പൂജയും സ്വിച്ച്‌ ഓണും ഇന്ന് കൊച്ചിയിൽ വെച്ച്‌ നടന്നു. പൃഥ്വിരാജ്‌ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, ഐമ, മിയ തുടങ്ങിയവരും അണി നിരക്കുന്നു. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ഒരു പക്കാ എന്റർടൈനർ ആയിരിക്കും.

ലൂസിഫർ എന്ന പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്പോട്ട്‌ എഡിറ്റർ ആയിരുന്ന അഖിലേഷ്‌ ബ്രദേഴ്സ്‌ ഡേയിൽ എഡിറ്റിംഗ്‌ ജോലികൾ നിർവഹിക്കും. ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഓണം റിലീസ്‌ ആയിട്ടാണ് ചിത്രം നിലവിൽ പ്ലാൻ ചെയ്യുന്നത്‌.

0 Shares

LEAVE A REPLY