ജനപ്രിയ നായകന്റെ ഗംഭീര വിജയം!! 2019 ൽ ആദ്യ സൂപ്പർഹിറ്റുമായി ദിലീപ്‌ !!

ജനപ്രിയ നായകൻ ദിലീപ്‌ നായകനായി എത്തിയ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ വിക്കനായ ഒരു വക്കീൽ കഥാപാത്രമായാണ് ദിലീപ്‌ എത്തിയത്‌. കേരളത്തിലും ഗൾഫ്‌ രാജ്യങ്ങളിൽ നിന്നും വമ്പൻ കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റുകളിൽ ഒന്ന് കൂടിയാണ്. ബോളിവുഡിലെ പ്രമുഖ നിർമാതാക്കളായ വയകോം 18 മോഷൻ പിക്ചേഴ്സ്‌ നിർമ്മിച്ച ചിത്രം അവരുടെ ആദ്യ മലയാള ചിത്രം കൂടിയാണ്. ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റ്‌ ആക്കിയതിന് നിർമ്മാതാക്കൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട്‌ വഴി പ്രേക്ഷകർക്ക്‌ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്‌.

0 Shares

LEAVE A REPLY