ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ്‌ ആയി റെജിഷ വരുന്നു; ഫൈനൽസ്‌ അടുത്ത മാസം ചിത്രീകരണം ആരംഭിക്കും !!

ജൂൺ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം റെജിഷ ഇനി പ്രത്യക്ഷപെടുന്നത് ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഒരു സൈക്ലിസ്റ്റ് ആയി. സുരാജും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഫൈനൽസ്‌’ എന്ന ഈ സിനിമ നിർമ്മിക്കുന്നത് മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ്. നടി മുത്തുമണിയുടെ ഭർത്താവ്‌ കൂടിയായ
പി ആർ അരുൺ ആണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്‌. തീവണ്ടിക്ക്‌ ശേഷം കൈലാസ്‌ മേനോൻ സംഗീതം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്‌ ഈ ചിത്രത്തിന്. ലക്ഷണമൊത്ത ഒരു സ്പോർട്സ് സിനിമ ആയിരിക്കും ഇതെന്നും ചിത്രത്തിന്റെ ആദ്യലുക്ക് ഈ ആഴ്ച്ച തന്നെ പുറത്ത് വിടുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

0 Shares

LEAVE A REPLY