ഒളിംപ്‌ക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ് ആയി റെജിഷ; ‘ഫൈനൽസ്’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി..!

മണിയൻപിള്ള രാജു, പ്രജീവ്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഫൈനൽസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ആലീസ് എന്ന യുവതിയായി റെജിഷ ചിത്രത്തിൽ എത്തുന്നു. നടി റെജിഷ തന്നെയാണ് തന്റെ ഫെയ്ബുക്ക് പേജിലൂടെ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്തു വിട്ടത്.

നടി മുത്തുമണിയുടെ ഭർത്താവ് കൂടിയായ പിആർ അരുൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. സുരാജ് വെഞ്ഞാറമൂട്, നിരഞ്ച്‌ മണിയൻപിള്ള രാജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തീവണ്ടി എന്ന ചിത്രത്തിന് ശേഷം കൈലാസ്‌ മേനോൻ സംഗീതം ഒരുക്കുന്നി എന്ന പ്രത്യേകത കൂടി ഫൈനൽസ്‌ എന്ന സിനിമക്കുണ്ട്‌.

0 Shares

LEAVE A REPLY