ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2-ന്റെ ഷൂട്ടിങ് ആരംഭിച്ചു !!

വളരെ വലിയ ചർച്ചയും വിജയവും ആയി മാറിയ കെജിഎഫ് ആദ്യ ഭാഗത്തിന് ശേഷം ഇപ്പോഴിതാ മുൻപ് പറഞ്ഞ പ്രകാരം രണ്ടാം ഭാഗവും വരുന്നു. ഹോംബെയിൽ ഫിലിംസ് തന്നെ നിർമിച്ച്‌ ഇന്ന് ഷൂട്ടിംഗ്‌ ജോലികൾ തുടങ്ങുന്ന ചിത്രത്തിന്റെ പൂജാകർമങ്ങൾ കൊടന്താരം ക്ഷേത്രത്തിൽ വച്ചു നടന്നു. യാഷ് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം ആദ്യം പുറത്തു വിട്ടത്. നിങ്ങളുടെ സ്നേഹവും പിന്തുണയും ഇനിയും തുടരണം എന്നു ആശിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുന്നു എന്നാണ് യഷിന്റെ വാക്കുകൾ.

ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായി ഒരുപാട് പുതിയ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. സഞ്ജയ് ദത്ത് ഒരു പ്രധാന വേഷം ചെയ്യുന്നു എന്നറിയാൻ കഴിയുന്നു. എന്തായാലും മറ്റൊരു ദൃശ്യ വിസ്മയത്തിനായി കാത്തിരിക്കാം. ഈ വർഷം അവസാനമോ അടുത്ത വർഷം സമ്മറിലോ ആയിട്ടായിരിക്കും ചിത്രത്തിന്റെ റിലീസ്‌.

0 Shares

LEAVE A REPLY