പുകവലിച്ച്‌ മാസ്സ്‌ ലുക്കിൽ ഷെയ്ൻ നിഗം; ഇഷ്കിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

നവാഗതനായ അനുരാജ്‌ മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്കിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കിയത്‌.

ഷെയ്ൻ നിഗമിനെ കൂടാതെ ആൻ ഷീതൾ (എസ്ര), ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്‌ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം E4 Entertainment, AVA Productions എന്നീ ബാനറുകളുടെ കീഴിൽ മുകേഷ്‌ മെഹ്ത, സി.വി സാരഥി, എ.വി അനൂപ്‌ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്‌. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം ഈ വേനലവധിക്കാലത്ത്‌ തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY