സ്വാതന്ത്ര്യ സമര സമയത്തെ വീര പോരാട്ട കഥയുമായി രാജമൗലി വരുന്നു; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡത്തിനും മുകളിൽ ഒന്ന്….!!

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക്‌ ശേഷം 1920കളിലെ സ്വാതന്ത്ര്യ സമരത്തിലെ വീര പോരാളികളുടെയും അവരുടെ പോരാട്ടത്തിന്റെയും കഥ പറയാൻ രാജമൗലി ഒരുങ്ങുന്നു. ‘RRR’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ, റംചരൻ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുക എന്ന വാർത്തകൾ ആദ്യമേ പുറത്തു വന്നതാണ്. ഇപ്പോഴിതാ ചിത്രത്തിന്റ മറ്റു പ്രധാന കഥാപാത്രങ്ങളെ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. ആലിയ ഭട്ട്, ഡെയ്‌സി എഡ്ഗർ, സമുദ്രക്കനി, അജയ് ദേവ്ഗൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുക. സമരകാലത്തെ ആന്ധ്രയിലെ കൊമാരം ഭീം, അല്ലുരി സീതരാമരാജു എന്നിവരുടെ ജീവിതത്തിലെ ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. DVV എന്റർടൈൻമന്റ്‌ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്‌. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഇന്ന് ഹൈദരബാദിൽ വെച്ച്‌ അണിയറ പ്രവർത്തകർ പുറത്തിറക്കി.

കഴിഞ്ഞ രണ്ടു വർഷക്കാലമായി നിരവധി റിസർച്ചുകൾക്ക് ശേഷം ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങും. ഒരു പാൻ ഇന്ത്യൻ ചിത്രമെന്ന നിലയ്ക്ക് മലയാളത്തിൽ നിന്നും ആരെങ്കിലും ചിത്രത്തിൽ ജോയിൻ ചെയ്യുമെന്ന അഭ്യൂഹങ്ങളും ഇതിനൊപ്പം പരക്കുന്നു. എന്തയാലും ബാഹുബലിക്ക് ശേഷം ഇന്ത്യ കാണാൻ പോവുന്ന അത്ഭുതത്തിനായി കാത്തിരിക്കാം. 2020 ജൂലൈ 30 ന് ചിത്രം തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY