പ്രതീക്ഷകൾ വർദ്ധിപ്പിച്ച്‌ യമണ്ടൻ പ്രേമകഥയുടെ രണ്ടാം പോസ്റ്റർ എത്തി !!

നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്ത്‌ ദുൽഖർ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. കളർഫുൾ എന്റർടൈനർ ആയി തോന്നിക്കുന്ന ആദ്യ പോസ്റ്ററിൽ നിന്നും തികച്ചും വ്യത്യസ്തമായി നാട്ടിൻപുറത്തെ കടയും ഒരുപറ്റം കൂട്ടുകാരും ഉൾകൊള്ളുന്ന തമാശ ജനിപ്പിക്കുന്ന പോസ്റ്ററാണ് ഇത്തവണ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്‌.

Oru Yamandan Premakadha 2nd Poster

കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ബിബിൻ – വിഷ്ണു കൂട്ടുകെട്ട്‌ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്‌ സംയുക്തയും നിഖില വിമലുമാണ്. ആന്റോ ജോസഫ്‌ നിർമ്മിക്കുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY