10000 ഷോകൾ തികച്ച്‌ 100ഓളം തിയേറ്ററുകളിൽ ബാലൻ വക്കീൽ മുന്നേറുന്നു !!

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ ബോക്സോഫീസിൽ ജൈത്രയാത്ര തുടരുകയാണ്. മികച്ച അഭിപ്രായം നേടിയ ചിത്രം ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റുകളിൽ ഒന്നുമാണ്. ഇപ്പോൾ ഇതാ 10000 ഷോ എന്ന നേട്ടം കൂടെ ബാലൻ വക്കീൽ കരസ്ഥമാക്കിയിരിക്കുകയാണ്. 100ഓളം തിയേറ്ററുകളിൽ ഇപ്പോഴും തുടരുന്ന ചിത്രം കേരള ബോക്സോഫീസിൽ നിന്നും മാത്രമാണ് 10000 ഷോ എന്ന നേട്ടം കരസ്ഥമാക്കിയത്‌.

വിക്കനായ വക്കീൽ ആയി ദിലീപ്‌ എത്തിയ ചിത്രത്തിൽ മംത മോഹൻദാസ്‌ ആണ് നായികയായി എത്തിയത്‌. അജു വർഗീസ്‌, സിദ്ധിഖ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌.

0 Shares

LEAVE A REPLY