അടിയും ഇടിയുമായി പൃഥ്വി വരുന്നു; ആശംസകളുമായി സിനിമലോകം !!

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ നായകവേഷം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ്‌ ഡേ. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽക്ക്‌ തന്നെ ആരാധകർക്കിടയികും സിനിമ പ്രേക്ഷകർക്കിടയിലും ചർച്ചയായ ഒരു ചിത്രമാണ് ബ്രദേഴ്സ്‌ ഡേ. ഇന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങുന്നു എന്ന് പറഞ്ഞ്‌ പൃഥ്വിരാജ്‌ ഇട്ട പോസ്റ്റ്‌ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്‌. ‘അടി, ഇടി, ഡാൻസ്‌, ബഹളം’ എന്ന തലക്കെട്ടോടെ ആണ് പൃഥ്വിയുടെ പോസ്റ്റ്‌.

നിരവധി ആരാധകർക്ക്‌ പുറമെ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖരും പൃഥ്വിയുടെ പോസ്റ്റിന് താഴെ ആശംസകളുമായി വന്നിട്ടുണ്ട്‌. ടോവിനൊ, ഉണ്ണി മുകുന്ദൻ, പേർളി മാണി തുടങ്ങിയവരും ഇതിൽപ്പെടുന്നു.

ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, ഐമ എന്നിവരാണ് ചിത്രത്തിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. തമിഴ്‌ നടൻ പ്രസന്നയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്‌. ഓണം റിലീസ്‌ ആയിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക.

0 Shares

LEAVE A REPLY