ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മധുരരാജയുടെ ടീസർ മാർച്ച്‌ 20ന് !!!

മമ്മൂക്കയെ നായകനാക്കി വൈശാഖ്‌ സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസർ ഈ വരുന്ന ബുധനാഴ്ച അതായത്‌ മാർച്ച്‌ 20ന് റിലീസ്‌ ചെയ്യും. ഏപ്രിൽ റിലീസ്‌ ആയി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ എന്ന് വരും എന്നത്‌ മമ്മൂക്ക ആരാധകരും സിനിമപ്രേമികളും നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമാണ്. സംവിധായകൻ വൈശാഖ്‌ തന്നെയാണ് അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുന്നത്‌. മാർച്ച്‌ 20 ന് ടീസർ പുറത്ത്‌ വിടുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടിലൂടെ അറിയിച്ചു.

തരംഗമായ മോഷൻ പോസ്റ്ററും പുറത്തുവന്ന മറ്റു പോസ്റ്ററുകളും എല്ലാംകൊണ്ട്‌ ഇതിനോടകം പ്രതീക്ഷകൾ വാനോളമാണ് ഈ മമ്മൂക്ക സിനിമക്ക്‌. രാജ നീണ്ട 9 വർഷങ്ങൾക്ക്‌ ശേഷം തിരിച്ച്‌ വരുമ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.

0 Shares

LEAVE A REPLY