ആഘോഷമാക്കി രാജയുടെ രണ്ടാം വരവ്; ഈ വരവ് ഭരിക്കാനുള്ളത്…!! മധുരരാജ റിവ്യൂ വായിക്കാം

നെൽസൻ ഐപ്പ് നിർമിച്ചു പോക്കിരിരാജ എന്ന തന്റെ മുൻ ചിത്രത്തിലെ രാജയെ ഒരിക്കൽ കൂടി മമ്മൂട്ടിയെ തന്നെ നായകനാക്കി മധുരരാജയിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകൻ വൈശാഖ്. ഒരുപാട് പ്രതീക്ഷകളും റെക്കോർഡുകൾ വാഴ്ത്തിപാടലുകൾക്കും ശേഷം രാജ വന്നത് ഉത്സവ ലഹരിയോടെ ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ സലിം കുമാർ, ജഗപതി ബാബു, മഹിമ നമ്പ്യാർ, അനുശ്രീ, നെടുമുടി വേണു, അന്ന രേഷ്മ രാജൻ എന്നിവരും ചിത്രത്തിലുണ്ട്.
പാമ്പിൻതുരുത്ത് ഗ്രാമത്തിലെ മദ്യമെന്ന വിപത്തിൽ തുടങ്ങുന്ന രാജയുടെ കഥ പിന്നീട് മദ്യ രാജാവ് ആയ നടേശനെതിരെയുള്ള രാജയുടെ യുദ്ധം ആവുന്നു.

മമ്മൂട്ടിയുടെ ആദ്യാവസാനം വരെയുള്ള പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംഘട്ടന രംഗങ്ങളിലും മറ്റും മമ്മൂട്ടിയുടെ എനർജി എടുത്തു പറയേണ്ടവയാണ്. ചിത്രത്തിന്റെ ആദ്യം മുതലേ ഉത്സവപ്രതീതി കൊണ്ട് വരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയിലെ താരത്തെ ഉപയോഗിക്കാനും വൈശാഖിന് സാധിച്ചു. മറ്റെല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ജോലി വെടിപ്പാക്കി ചെയ്തിട്ടുണ്ട്. സണ്ണി ലിയോൺ ഉണ്ടായിരുന്ന കുറച്ചു നിമിഷങ്ങൾ തീയേറ്ററിൽ മറ്റൊരു ഭൂകമ്പം ഉണ്ടായ പ്രതീതി ആയിരുന്നു ഉണ്ടക്കിയത്. ഷാജി കുമാറിന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. ഒരു മാസ്സ് ആക്ഷൻ ചിത്രത്തെ സംബന്ധിച്ചു മധുരാജ അദ്ദേഹത്തിന്റെ ക്യമറക്കണ്ണുകളിൽ സൗന്ദര്യം കൂടിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതം ആയാലും മഹേഷ് നാരായണന്റെ കട്ടുകൾ ആയാലും ചിത്രത്തിനോട് നീതി പുലർത്തുന്നവയും കാണുന്ന പ്രേക്ഷകന്റെ ആസ്വാദനം ഭംഗം വരുത്താത്തവയുമാണ്.

ചുരുക്കത്തിൽ കുറച്ചു മണിക്കൂറുകൾ തീയേറ്ററിൽ ആഘോഷിക്കാനുള്ള വകയുമായിട്ടാണ് രാജ രണ്ടാം അംഗത്തിന് വരുന്നത്. കുടുംബത്തോടൊപ്പം നിലക്കാത്ത കയ്യടികൾക്കിടയിലിരുന്നു ഉത്സവ ലഹരിയിൽ കാണേണ്ട ചിത്രം.

0 Shares

LEAVE A REPLY