ആദ്യ ദിനം 9 കോടി കളക്ഷൻ; ബോക്സോഫീസ്‌ വിറപ്പിച്ച്‌ രാജയുടെ രണ്ടാം വരവ്‌ !!

പ്രേക്ഷക മനസ്സ്‌ മാത്രമല്ല, ബോക്സോഫീസും കീഴടക്കി മധുരരാജ കുതിക്കുന്നു. ലോകമെങ്ങും ഇന്നലെ റിലീസ്‌ ചെയ്ത മമ്മൂട്ടി നായകനായ ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്‌ 9.12 കോടി രൂപയാണ്. മധുരരാജയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ തന്നെയാണ് ആദ്യ ദിന കളക്ഷൻ പുറത്തുവിട്ടത്‌.

4.2 കോടി കേരളത്തിൽ നിന്നും ആദ്യദിനം സ്വന്തമാക്കിയ ചിത്രം കേരളത്തിന് പുറത്ത്‌ നിന്നുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നും 1.4 കോടിയും ഗൾഫ്‌ നാടുകളിൽ നിന്ന് 2.9 കോടി രൂപയും കരസ്ഥമാക്കിയിട്ടുണ്ട്‌.

0 Shares

LEAVE A REPLY