പിക്കറ്റ്‌ 43ക്ക്‌ ശേഷം വീണ്ടും പട്ടാളക്കാരനായി പൃഥ്വി; സച്ചി ചിത്രം അയ്യപ്പനും കോശിയും ആഗസ്റ്റിൽ !!

സൂപ്പർഹിറ്റ് ചിത്രം അനാർകലിക്ക് ശേഷം സച്ചി ഒരുക്കുന്ന ചിത്രത്തിൽ വീണ്ടും പൃഥ്വിയും ബിജു മേനോനും ഒന്നിക്കുന്നു. ഹവിൽദാർ കോശികുര്യൻ ആയി പൃഥ്വിയും ഹെഡ് കൊണ്സ്റ്റബിൾ അയ്യപ്പൻ ആയി ബിജു മേനോനും എത്തുന്നു. പാലക്കാട് ആയിരിക്കും ചിത്രത്തിന്റെ കഥ നടക്കുക. ജീൻ പോൾ ലാൽ ഒരുക്കുന്ന ഡ്രൈവിങ് ലൈസൻസിന് ശേഷം ആയിരിക്കും പൃഥ്വി ഇത് ചെയ്യുക. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന അയ്യപ്പനും കോശിയും പറയുന്നത് റിട്ടയർമെന്റിനോട് അടുത്തു നിൽക്കുന്ന രണ്ടു പേരുടെ രസകരമായ കഥയാണ്. പാലക്കാട് മുണ്ടൂർ കുമ്മാട്ടി ഫെസ്റ്റിവൽ ചിത്രത്തിന് വേണ്ടി നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. രണ്ടു പേരുടെയും ഈഗോയിൽ തുടങ്ങി മുന്നോട്ടു പോവുന്ന കഥയിൽ ഒരു പ്രത്യേക സന്ദർഭം വരുന്നതും അതിനെ ഇവർ അതിജീവിക്കുന്നതുമാണ് അയ്യപ്പനും കോശിയും പറയുക.

ഇപ്പോൾ ഷാജോൺ ഒരുക്കുന്ന ബ്രദേഴ്സ്‌ ഡേയിൽ അഭിനയിക്കുന്ന പൃഥ്വി അതു കഴിഞ്ഞ്‌ ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ്‌ ലൈസൻസിലും തുടർന്ന് ഈ ചിത്രത്തിലും അഭിനയിക്കും.


0 Shares

LEAVE A REPLY