വിനയ് ഫോർട്ടിന്റെ ‘തമാശ’ ; ലിജോ ജോസ്, സമീർ താഹിർ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ് എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി !!

നവാഗതനായ അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന വിനയ് ഫോർട്ട് ചിത്രം തമാശയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, സമീർ താഹിർ, ചെമ്പൻ വിനോദ് എന്നിവർ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്‌സ് വിതരണം ചെയ്യും.

റെക്‌സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ ചേർന്ന് സംഗീതം നൽകുന്ന ചിത്രത്തിന് സമീർ താഹിർ ക്യാമറ ചലിപ്പിക്കും. ഉടനെ തന്നെ ഷൂട്ടിങ് ജോലികൾ തുടങും എന്നണ് അറിയാൻ കഴിഞ്ഞത്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ഹാപ്പി ഹവേഴ്സ്‌ എന്റർടൈൻമന്റ്‌ ഒരുക്കുന്ന ചിത്രം കൂടിയാണിത്‌.

0 Shares

LEAVE A REPLY