ചരിത്രം തിരുത്തി ലൂസിഫർ; കേരളത്തിന് പുറമെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആദ്യമായി 10 കോടി നേടുന്ന മലയാള ചിത്രം !!

റെക്കോർഡുകൾ ഭേദിച്ച്‌ മുന്നേറുന്ന ലൂസിഫറിന് മറ്റൊരു ചരിത്ര നേട്ടം കൂടി. കേരളത്തിന് പുറമെയുള്ള ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ (Rest Of India) നിന്നും ആദ്യമായി 10 കോടിക്ക്‌ മുകളിൽ ഗ്രോസ്‌ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന ഖ്യാതിയാണ് ലൂസിഫറിനെ തേടി എത്തിയിരിക്കുന്നത്‌. പുലിമുരുകൻ നേടിയ കളക്ഷൻ ആണ് ലൂസിഫർ മറി കടന്നിരിക്കുന്നത്‌.

കർണ്ണാടകയിൽ നിന്നുമാണ് ഏറ്റവുമധികം രൂപ ചിത്രം സ്വന്തമാക്കിയത്‌. ഇതുവരെ ഏതാണ്ട്‌ 5 കോടി രൂപയോളം കർണ്ണാടകയിൽ നിന്നും ലൂസിഫർ നേടിയിട്ടുണ്ട്‌. 1.8 കോടി രൂപ തമിഴ്‌നാട്ടിൽ നിന്നും നേടിയ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രമായ പ്രേമത്തിന്രെ (2 കോടി) റെക്കോർഡ്‌ മറിക്കടക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റു നോക്കുന്നത്‌. മുംബൈ പോലുള്ള നോർത്ത്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഒരു മലയാള സിനിമക്ക്‌ ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത വരവേൽപ്പും സ്വീകരണവുമാണ് ലൂസിഫറിന് ലഭിച്ചിട്ടുള്ളത്‌.

0 Shares

LEAVE A REPLY