മധുരരാജയിലെ കിടിലൻ ആക്ഷൻ സീനുകളുടെ മേകിംഗ്‌ വീഡിയോ പുറത്തിറക്കി !!

വൈശാഖ്‌ ഒരുക്കിയ മധുരരാജ സകല റെക്കോർഡുകളും തകർത്ത്‌ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മികച്ച അഭിപ്രായവും കളക്ഷനുമായി മുന്നേറുന്ന ചിത്രം വിഷു അവധിക്കാലത്തെ പ്രേക്ഷകരെ ആദ്യ ചോയിസ്‌ തന്നെ ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇപ്പോൾ ചിത്രത്തിലെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കണ്ട ആക്ഷൻ രംഗങ്ങളുടെ മേകിംഗ്‌ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ വൈശാഖ്‌ തന്നെയാണ് അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജ്‌ വഴി വീഡിയോ പുറത്തുവിട്ടത്‌.

മമ്മൂട്ടി എന്ന നടനും താരവും ഈ പ്രായത്തിലും സിനിമയോട്‌ കാണിക്കുന്ന അടങ്ങാത്ത ആവേശവും സ്നേഹവുമാണ് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. ഡ്യൂപിനെ ഉപയോഗിക്കാതെ മമ്മൂക്ക തന്നെയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചെയ്തിരിക്കുന്നത്‌.

0 Shares

LEAVE A REPLY