സസ്‌പെൻസ്‌ ത്രില്ലറുമായി 7th Day ടീം വീണ്ടും; ടോവിനോ നായകനാകുന്ന ‘ഫോറൻസിക്‌’ ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി !!

സസ്പെൻസ്‌ ത്രില്ലറുമായി 7th Day ടീം വീണ്ടും. 7th Day എന്ന പൃഥ്വിരാജ്‌ ചിത്രത്തിന് തിരക്കഥ രചിച്ച അഖിൽ പോൾ വീണ്ടുമൊരു സസ്പെൻസ്‌ ത്രില്ലറുമായി എത്തുന്നു. ജെയിംസ്‌ & ആലീസ്‌, ഓട്ടർഷ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം സുജിത്‌ വാസുദേവ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനാകുന്നത്‌ ടോവിനോ തോമസ്‌ ആണ്. 7th Day ഛായാഗ്രഹണം നിർവഹിച്ചത്‌ സുജിത്‌ ആയിരുന്നു. ‘ഫോറൻസിക്‌’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ്‌ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കിയത്‌.

5 വർഷങ്ങൾക്ക് മുൻപ് വിഷുവിന് പുറത്തിറങ്ങിയ 7ത് ഡേയ്ക്ക് ശേഷം വീണ്ടും അഖിൽ പോൾ, സുജിത് വാസുദേവ്, ടോവിനോ എന്നിവർ ഒരുമ്മിക്കുകയാണ്.
സയൻസ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിൽ തന്നെ ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം കാട്ടിക്കൊണ്ടാണ് ഫോറൻസിക്കിന്റെ ടൈറ്റിൽ പുറത്തിറക്കിയിരിക്കുന്നത്.
കൽക്കി, ആരവം എന്നീ ചിത്രങ്ങൾക്ക് ശേഷം ഒക്ടോബറിൽ ആയിരിക്കും ഫോറൻസിക് ചിത്രീകരണം തുടങ്ങുക.

0 Shares

LEAVE A REPLY