70ൽ പരം എക്സ്ട്രാ ഷോസ്‌; ബോക്സോഫീസ്‌ കീഴടക്കി രാജ ചരിത്രം സൃഷ്ടിക്കുന്നു !!

റിലീസ്‌ ചെയ്ത്‌ 4 ദിനങ്ങൾ പിന്നിടുമ്പോഴും മധുരരാജ റെക്കോർഡുകൾ ഭേദിച്ച്‌ മുന്നേറുകയാണ്. റിലീസ്‌ ചെയ്ത ആദ്യ ദിനം ലോകമെങ്ങു നിന്നും 9.12 കോടി രൂപ കളക്റ്റ്‌ ചെയ്ത ചിത്രം ആദ്യ ദിനം കേരളത്തിലെ തിയേറ്ററുകളിൽ 100ൽ പരം എക്സ്ട്ര ഷോസ്‌ (തേഡ്‌ ഷോ) കളിക്കുകയുണ്ടായി. രണ്ടാം ദിനം മുതൽ വിഷു ദിവസമായ ഇന്നലെ വരെ ദിവസേന 70ൽ പരം എക്സ്ട്രാ ഷോകളാണ് ചിത്രം കളിച്ചത്‌. പ്രേക്ഷകർ സ്വീകരിച്ച രാജയുടെ ബ്രഹ്മാണ്ഡ വിജയമാണ് ഇത്‌ സൂചിപ്പിക്കുന്നത്‌.

കേരളത്തിലെന്ന പോലെ ഗൾഫ്‌ നാടുകളിലും അമേരിക്ക, യൂറോപ്പ്‌, ഇന്ത്യയുടെ മറ്റു സംസ്ഥാങ്ങളിൽ (Rest Of India) നിന്നും ഗംഭീര അഭിപ്രായവും കളക്ഷനുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

0 Shares

LEAVE A REPLY