ബ്ലോക്‌ബസ്റ്റർ ഹിറ്റായ പൃഥ്വിരാജിന്റെ ഹൊറർ ചിത്രം എസ്രക്ക്‌ ഹിന്ദി റീമേക്ക്‌ വരുന്നു; നായകൻ ഇമ്രാൻ ഹാഷ്മി !!

ജയകൃഷ്ണൻ സംവിധാനം ചെയ്ത്‌ മലയാളത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായ പൃഥ്വിരാജ് ചിത്രം ‘എസ്ര’ക്ക്‌ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു. പനോരമ സ്റ്റുഡിയോസിന് വേണ്ടി ഭൂഷൻ കുമാർ, സഞ്ജീവ് ജോഷി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി ആണ് നായകനാകുന്നത്‌. മലയാളത്തിൽ എസ്ര സംവിധാനം ചെയ്ത ജയ് കെ തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. മുംബൈ, മൗറീഷ്യസ്‌ എന്നിവിടങ്ങളിൽ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്ന സിനിമയുടെ മറ്റു വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.

0 Shares

LEAVE A REPLY