മധുരരാജയിലെ ഏറ്റവും ആവേശകരമായ ക്ലൈമാക്സിലെ ഡോഗ്‌ ഫൈറ്റ്‌ മേകിംഗ്‌ വീഡിയോ പുറത്തിറങ്ങി !!

തിയേറ്ററുകളിൽ ഗംഭീര വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മധുരരാജയിലെ ക്ലൈമാക്സ്‌ രംഗത്തിന്റെ മേകിംഗ്‌ വീഡിയോ പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ ആവേശഭരിതരായി കണ്ട രംഗമാണ് ചിത്രത്തിലെ ‘ഡോഗ്‌ ഫൈറ്റ്‌’ രംഗങ്ങൾ. നീണ്ട 8 മാസം ട്രെയിനിംഗ്‌ നൽകിയാണ് പീറ്റർ ഹെയ്ൻ നായകളെ പരിശീലിപ്പിച്ചത്‌. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ അന്ന രാജൻ ആണ് ക്ലൈമാക്സിലെ ആ രംഗത്തിന്റെ മേകിംഗ്‌ വീഡിയോ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കിയത്‌.

0 Shares

LEAVE A REPLY