”സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാൻ പറ്റാത്ത ലോകമാണോ ഇത്‌ ??” ; ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ അരുൺ ഗോപി !!

രാമലീല എന്ന ആദ്യ ചിത്രം കൊണ്ട്‌ തന്നെ പ്രശസ്തനായ സംവിധായകൻ അരുൺ ഗോപിയുടെ പോസ്റ്റ്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്‌. തന്റെ സുഹൃത്തായ നടി മീര ജാസ്മിനോടൊപ്പം ദിവസങ്ങൾക്ക്‌ മുൻപ്‌ അരുൺ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ചില ഓൺലൈൻ മാധ്യമങ്ങൾ മോശമായ രീതിയിൽ ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ ആണ് അരുൺ ഗോപി കുറിപ്പ്‌ എഴുതിയിരിക്കുന്നത്‌. സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാൻ പറ്റാത്ത ലോകമാണോ ഇതെന്ന് ചോദിക്കുന്ന അരുൺ ആണായാലും പെണ്ണായാലും ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്തുപിടിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞാണ് കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.

0 Shares

LEAVE A REPLY