ത്രില്ലടിപ്പിച്ച്‌ ‘ഇഷ്ക്‌’ ; ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇനി ഇഷ്കും ഉണ്ടാകും !! റിവ്യൂ വായിക്കാം !!

മറ്റൊരു നവാഗത സംവിധായകന്റെ ചിത്രം കൂടി ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. E4 entetainment നു വേണ്ടി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്ഖ് ആണ് ഇന്നത്തെ തിയേറ്റർ കാഴ്ച കവർന്നത്. ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവർ നായികനായകന്മാരാകുന്ന ചിത്രത്തിലെ ജെയ്ക്സ് ബിജോയ് ഈണം നൽകി സിഡ്‌ ശ്രീറാം ആലപിച്ച പാട്ട് മുൻപേ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വ്യത്യസ്തമായ പോസ്റ്ററുകളും നല്ല ചിത്രമായിരിക്കും എന്ന പ്രതീക്ഷയും തന്നെയാണ് ചിത്രം കാണാൻ തീയറ്ററിലേയ്ക്ക് നയിച്ചത്.
ഇവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, മാല പാർവതി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സച്ചി, വസുധ എന്നിങ്ങനെ യഥാക്രമം ഷെയ്ൻ നിഗം ആൻ ശീതൾ എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്. ഐടി ഫീൽഡിൽ വർക്ക് ചെയ്യുന്ന സച്ചിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചില സംഭവങ്ങൾ ഇന്നത്തെ കേരളത്തിൽ സാധാരണമായി കാണുന്ന രീതിയും അതേ തുടർന്നുണ്ടാവുന്ന കാര്യങ്ങളും ഇഷ്ഖ് പറയുന്നു. കൂടുതൽ കഥയിലേക്ക് കടക്കുന്നത് അസ്വധനത്തെ ബാധിക്കും എന്നത് കൊണ്ട് അതിവിടെ നിർത്താം. എങ്കിലും ചിത്രത്തിന്റെ അവസാന നിമിഷങ്ങളെ പറ്റി ഒരു വാക്ക് പോലും പറയാതിരുന്നാൽ അത് മോശം ആവുകയും ചെയ്യും.

ഒരു പ്രണയവും മാസ്സും ചേർന്ന ചിത്രം അതിന്റെ ക്ലാസ് നഷ്ടപ്പെടാതെ തന്നെ അനുരാജ് സ്ക്രീനിൽ എത്തിച്ചിരിക്കുന്നു. ജെയ്ക്ക്‌സ് ബിജോയിയുടെ സംഗീതം ചിത്രത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്. സംഗീതം അതിന്റെ ഹൈ ലെവലിൽ എത്തിയപ്പോൾ ഇഷ്ഖ് തന്നത് മികച്ചൊരു സിനിമ അനുഭവം ആയിരുന്നു. ചിത്രത്തിന്റെ ഫിലും ഭംഗിയും ഒപ്പിയെടുക്കുന്നതിൽ അൻസാർഷായുടെ ക്യാമറ കണ്ണുകൾ വിജയിച്ചിട്ടുണ്ട്.
ഓരോ കഥാപാത്രങ്ങളുടെയും പ്രകടനവും എടുത്തു പറയേണ്ടതാണ്.

ഇഷ്ഖ് എന്നത് ഒരു കണ്ണാടിയാണ്. ചിലപ്പോ സമൂഹത്തിന് നേരെ, അല്ലെങ്കിൽ നമ്മളിലെ യഥാർത്ഥ നമ്മൾക്ക് നേരെ. അങ്ങനെ അങ്ങനെ ഇഷ്ഖ് ചർച്ച ചെയ്യുന്ന കാര്യങ്ങൾ പലതാണ്. ടാഗ് ലൈൻ പറയുന്ന പോലെ ഇതൊരു പ്രണയകഥയല്ല. അതിനപ്പുറം പല കാര്യങ്ങൾ പറയുന്ന തീയേറ്ററിൽ നിന്ന് തന്നെ കണ്ടു മനസ്സിലാക്കേണ്ട വലിയൊരു വിഷയമാണ് ഇഷ്ഖ്. നിരാശരാവുകയില്ല എന്നത് മാത്രം ഉറപ്പ്.

0 Shares

LEAVE A REPLY