ഇലക്ഷൻ റിസൾട്ട് തീയേറ്ററിലും ആവർത്തിച്ചു നരേന്ദ്ര മോഡി; ബയോപികിന് എങ്ങും മികച്ച അഭിപ്രായങ്ങൾ !! റിവ്യൂ വായിക്കാം !!

ഒമുന്ഗ് കുമാർ സംവിധാനം ചെയ്തു വിവേക് ഒബ്രോയി നായകനായ പിഎം നരേന്ദ്ര മോഡി ഇന്നലെയാണ് തീയേറ്ററുകളിൽ എത്തിയത്. ഏപ്രിൽ 5ന് റിലീസ്‌ പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട്‌ ഇലക്ഷൻ കമ്മീഷന്റെ നടപടി കാരണം ഇലക്ഷൻ റിസൽട്ട്‌ പ്രഖ്യാപിച്ചതിന് ശേഷം ഇന്നലെയാണ് റിലീസ്‌ ചെയ്തത്‌. ഇലക്ഷൻ റിസൾട്ട് പോലെ തന്നെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറാൻ എല്ല വിധ സാധ്യതയും ചിത്രത്തിനുണ്ട്. മേരി കോം, സബ്രജിത് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് സംവിധായകൻ മോഡി ബയോപിക്‌ സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയി അവതരിപ്പിച്ച കഥാപാത്രം സാമാന്യം ഭേദപ്പെട്ട നിലയിൽ തന്നെ അദ്ദേഹം ചെയ്തു.

നരേന്ദ്ര മോഡി ബിജെപി യുടെ മുൻ നിരയിൽ വരുന്നതിനു മുൻപുള്ള ജീവിത കാലവും, ബിജെപി പാർട്ടിക്ക് നൽകിയ സേവനങ്ങളും ചിത്രം പറയുന്നു. ഗുജറാത്തി കലാപം തുടങ്ങി ഇന്ത്യ നേരിട്ട പ്രധാന പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

മോഡി ബയോപിക് എന്നത് ബയോപിക് ജോണറിനോടും, ചരിത്രത്തിനോടും കഥയോടും എന്ത് മാത്രം നീതി പുലർത്തി എന്നത് പ്രേക്ഷകൻ തന്നെ തീരുമാനിക്കേണ്ട ഒന്നാണ്.

0 Shares

LEAVE A REPLY