കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി; വൺ ആദ്യ ഷോട്ട് പുറത്ത്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രിയായ കടയ്ക്കൽ ചന്ദ്രൻ എന്ന കരുത്തുറ്റ കഥാപാത്രമായാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. കൊവിഡ് വ്യാപനവും ലോക്ക് ഡൌണും നിമിത്തം ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. എന്നാല്‍ ഈ ചിത്രം ഒരിക്കലും ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.

ചിത്രത്തില്‍ ആദ്യമായി ഷൂട്ട് ചെയ്ത ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.”എന്റെ ഒരു ആഗ്രഹമായിരുന്നു വണ്‍ എന്ന സിനിമയുടെ shoot തുടങ്ങുന്ന ദിവസം First Shot, അത് മമ്മുക്കയുടെ ഒരു Closeup shotല്‍ തുടങ്ങണം എന്നുള്ളത്. Remoteല്‍ light On ചെയ്യുന്ന ഈ Shot ആയിരുന്നു അത്. First takeല്‍ ok. SCENE NO 69 / SHOT NO 1 / TAKE 1″ – സന്തോഷ് വിശ്വനാഥ് ഫേസ്‌ബുക്കില്‍ കുറിച്ചു.

സഞ്ജയ് – ബോബി ടീമിന്‍റെ തിരക്കഥയിലൊരുങ്ങിയ സിനിമ ഒരു മുഖ്യമന്ത്രിയുടെ ജീവിതവും പ്രവർത്തനമണ്ഡലവുമാണ് പ്രമേയമാക്കിയിരിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...