Thursday, January 27, 2022

Popular Articles

മഞ്ജു വാര്യരുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ഉണ്ണി മുകുന്ദൻ

കഴിഞ്ഞ ദിവസങ്ങളിലായി മേപ്പടിയാൻ എന്ന സിനിമയുടെ ട്രയ്ലർ ഷെയർ ചെയ്ത് ശേഷം അത് ഡിലീറ്റ് ചെയ്തുവെന്ന പേരിൽ നടി മഞ്ജു വാര്യർക്കെതിരെ ചില പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരുന്നു.

കൊറോണക്കാലത്തെ പ്രണയവുമായി ഒരു കിടിലൻ ഷോർട് ഫിലിം [Video]

14 ഡേയ്സ് ഓഫ് ലൗ എന്ന ഷോർട് ഫിലിമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. നഹാസ് ഹിദായത്ത് കഥയും സംവിധാനവും നിർവഹിച്ച ഈ ഷോർട് മൂവിയിൽ കൊറോണക്കാലത്തെ പ്രണയം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ, മണിയറയിലെ അശോകൻ എന്നീ സിനിമകളിലൂടെ മലയാളിക്ക് സുപരിചിതയായ നയന എൽസയാണ് നായിക വേഷം ചെയ്തത്. നിരവധി ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഉണ്ണി ലാലു ആണ് നായകൻ.

ജയസൂര്യ – നാദിർഷ ഒന്നിക്കുന്ന ‘ഈശോ’; മോഷൻ പോസ്റ്റർ...

ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ഈശോ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി. നാദിർഷയുടെ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയാകും ഈശോ. നാദിർഷ തന്നെ സംഗീതം ഒരുക്കുന്ന സിനിമയിൽ നമിത പ്രമോദ് ആണ് നായികയായി എത്തുന്നത്. https://www.facebook.com/watch/?v=311589963755526

‘ജോജി’യിലെ കുളം എങ്ങനെ ഉണ്ടായി; വീഡിയോ പങ്കുവെച്ച് അണിയറ...

ജോജി'യുടെ മേക്കിങ് വീഡിയോയുമായി അണിയറ പ്രവർത്തകർ രംഗത്ത്. ദിലീഷ് പോത്തന്റെ സിനിമകളിലെ ബ്രില്ല്യന്‍സ് എന്നും സിനിമാപ്രേമികള്‍ താല്പര്യത്തോടെയാണ് കാണാറുള്ളത്. അടുത്തിടെ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയായ 'ജോജി'യും നല്ല അഭിപ്രായം നേടിയിരുന്നു. മാക്‌ബത്തിന്റെ കഥാതന്തുവിൽ നിന്നും വികസിപ്പിച്ച സിനിമയാണ് 'ജോജി'. ഇത് മാക്ബത്തിന്റെ മോശം അനുകരണം ആയിരുന്നു എന്ന വിമർശനവും ഉയർന്നിരുന്നു. https://youtu.be/hmJf_TwRacU പനച്ചേല്‍...

മീശ പിരിച്ച് മുണ്ട് മടക്കിക്കുത്തി ലാലേട്ടൻ; വിഷു കൈനീട്ടമായി...

ലാലേട്ടനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മാസ്സ് ചിത്രം ആറാട്ടിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്. പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ ആയി വേഷമിടുന്നു. ചിത്രത്തിൽ നായികയായി കന്നട നടി ശ്രദ്ധ ശ്രീനാഥ് കൂടാതെ നെടുമുടി വേണു, വിജയരാഘവൻ, സിദ്ദിഖ്, സായ്കുമാർ, ഇന്ദ്രൻസ്, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനവുമായി ഉണ്ണി മുകുന്ദൻ; മേപ്പടിയാനിലെ ആദ്യ...

നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനവുമായി ഉണ്ണി മുകുന്ദൻ. നവാഗതനായ വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്ത മേപ്പടിയാൻ എന്ന സിനിമയിലെ കണ്ണിൽ മിന്നും എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്ന് പുറത്തിറക്കിയത്. രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തികും നിത്യ മാമനും ആണ്. https://youtu.be/joCQZHdb6o0 Meppadiyan Movie Song ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി...

ഗംഭീര ടീസറുമായി പൃഥ്വിരാജ്‌ ചിത്രം ‘കുരുതി’

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌, റോഷൻ മാത്യൂ, മുരളി ഗോപി, ശ്രിന്ദ, മാമുക്കോയ തുടങ്ങിയവർ അഭിനയിക്കുന്ന കുരുതി എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഭിനന്ദൻ രാമനുജവും സംഗീതം ജേക്സ്‌ ബിജോയും ആണ്. https://youtu.be/WKLh0s87LCA

ഞെട്ടിപ്പിക്കുന്ന ട്രെയിലറുമായി മഞ്ജു വാര്യർ സണ്ണി വെയിൻ ചിത്രം...

മഞ്ജു വാര്യർ, സണ്ണി വെയിൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചതുർമുഖം എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി. മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം എന്ന ലേബലിൽ എത്തുന്ന ഇൗ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നാണ്. ജിസ്സ്‌ ടോം മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കഥ അഭയകുമാർ അനിൽ കുര്യൻ എന്നിവർ...

കുറുപ്പ്‌, സുകുമാര കുറുപ്പ്‌’; ഗംഭീര ടീസറുമായി ദുൽഖർ ചിത്രം...

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ദുൽഖർ ചിത്രം കുറുപ്പിന്റെ ടീസർ പുറത്തിറങ്ങി. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ സിനിമ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് ഒരുക്കുന്നത്‌. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെ നിർമ്മിക്കുന്ന സിനിമയിൽ ഇന്ദ്രജിത്ത്‌ സുകുമാരൻ, സണ്ണി വെയ്ൻ തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്‌. നിമിഷ്‌ രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. സംഗീതം സുഷിൻ ശ്യാം. https://youtu.be/AnjhnlLgRuU Kurup...

ഞെട്ടിപ്പിക്കുന്ന മേയ്ക്ക് ഓവറും, ഡയലോഗുമായി കങ്കണ; തലൈവി ട്രെയിലർ...

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി. ചിത്രത്തിൽ ജയലളിതയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റണാവത്താണ്. ഇപ്പോഴിതാ റിലീസിനൊരുങ്ങിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. https://youtu.be/nt_G_Ti8lAo Thalaivi Trailer ജയലളിതയുടെ സിനിമ ജീവിതം മുതൽ രാഷ്ട്രിയ പ്രവേശവും, തലൈവിയായുള്ള ഉയർച്ചയുമെല്ലാം സിനിമയിൽ പ്രമേയമാക്കിയിരിക്കുന്നു. ചിത്രത്തിൽ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്....

സനിയയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’;...

യുവതാരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സാനിയ ഈയ്യപ്പൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കൃഷ്ണൻ കുട്ടി പണി തുടങ്ങി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് ബാനറില്‍ കോമഡി പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. https://youtu.be/wUY6R4-itHk സൂരജ് ടോം ഒരുക്കുന്ന ചിത്രത്തിന് ആനന്ദ് മധുസൂദനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. വിജിലേഷ്, ബേബി ശ്രീലക്ഷ്മി,...