Tuesday, July 28, 2020

പെണ്ണല്ല..എന്നാൽ ആണുമല്ല…!! ശരീരവും മനസ്സും മേരിക്കുട്ടിക്ക് വേണ്ടി കൊടുത്ത്‌ ജയസൂര്യ…!!

മേരിക്കുട്ടി എന്ന ചിത്രം ഉടലെടുക്കുന്നത് സംവിധായകൻ രഞ്ജിത് ശങ്കർ കണ്ടുമുട്ടാൻ ഇടയായ ഒരു മെയ്ക്അപ് ആര്ടിസ്റ്റിൽ നിന്നാണ്.

അവിടെ നിന്നും ഇവിടെ വരെ ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിന് വേണ്ടി ജയസൂര്യ എന്ന നടൻ എടുത്ത കഷ്ടപ്പാടുകളെയും മാനസിക വ്യഥകളെയും നിസ്സാര വത്കരിക്കാൻ കഴിയുന്നതല്ല.

സർജറി ചെയ്‌തു ട്രാൻസ് വുമണ് ആയി മാറിയ വ്യക്തിയുടെ കഥ പറയുമ്പോൾ അതിൽ തീർച്ചയായും പ്രധാന കഥാപാത്രം ചെയ്യേണ്ട അധ്വാനം ചെറുതല്ല. ദിവസത്തിൽ മൂന്നു തവണയോളം ഷെയ്വ് ചെയ്തു ശരീരത്തിലെ മുടിയും മറ്റും മാറ്റുമ്പോൾ ലൈം ലൈറ്റിൽ ആ സ്കിൻ ആയി നിൽക്കാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ജയസൂര്യ.

ഇത്തരം ഒരു വിഷയം വരുമ്പോൾ ആദ്യം ഉയരുന്ന ചോദ്യമാണ് ചാന്തുപൊട്ട് അല്ലെങ്കി മായാമോഹിനി. എന്നാൽ ഇത്തരം ചിത്രങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും മേരിക്കുട്ടിയുടെ അവസ്ഥയും സ്വപനങ്ങളുമാണ് ചിത്രം പറയുന്നതെന്നും ജയസൂര്യ പറയുന്നു.

മേരിക്കുട്ടി തന്നിൽ എത്ര മാത്രം ഉണ്ട് എന്ന ചോദ്യത്തിന് മുൻപ് മുണ്ടും ഷർട്ടും ചോദിച്ചിരുന്ന ഞാൻ ഇന്ന് ഭാര്യ സരിതയോട് ചോദിക്കുന്നത് എന്റെ സാരിയും ബ്ലൗസും എവിടെ എന്ന ഹാസ്യ രൂപേണയുള്ള മറുപടി ആയിരുന്നു ജയസൂര്യ തന്നത്.

ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖം ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിന് വേണ്ടി കാതിരിക്കാനുള്ള ഒരു കാരണമാണ്. ചിത്രത്തെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും ഇത്തരം ഒരു വിഭാഗം ആളുകളെ അംഗീകരിക്കാൻ മനസ്സു കാണിക്കുന്ന പുതിയ തലമുറക്ക് നല്ലൊരു വിരുന്ന് ആയിരിക്കും ‘ഞാൻ മേരിക്കുട്ടി’ എന്നും ജയസൂര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

കിടിലൻ ഗാനവുമായി ജോജുവിന്റെ മകൾ; വീഡിയോ കാണാം

നടൻ ജോജു ജോർജും മകളും ഉള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ഐറ്റം. ഗംഭീരമായി പാട്ടു പാടുന്ന മകളോടൊപ്പം ഉള്ള വീഡിയോ ജോജു തന്നെയാണ് പങ്കുവെച്ചത്‌.

Have a great idea? Young Innovators Program...

വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തുവാനും, അവയെ പിന്തുണക്കുവാനും അവ യാഥാർഥ്യമാക്കുവാനും വേണ്ടി കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടപ്പിക്കുന്ന യങ്‌ ഇന്നേവേറ്റേഴ്സ്‌ മീറ്റിന്റെ രണ്ടാം...

വിവാദങ്ങളും ഒപ്പം കയ്യടികളുമായി റാം ഗോപാൽ വർമയുടെ ‘പവർസ്റ്റാർ’...

വിവാദങ്ങൾക്ക്‌ ഒട്ടും പഞ്ഞമില്ലാത്ത ആളാണ് സംവിധായകൻ റാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ പുതിയ സിനിമയായ പവർസ്റ്റാർ ട്രെയ്‌ലറും തരംഗവും വിവാദവും ആയിരിക്കുകയാണ്. പവർസ്റ്റാർ എന്ന വിളിപേരുള്ള ആളുടെ രാഷ്ട്രീയവും മറ്റുമാണ്...

മലയാളത്തിലെ യുവ നടിമാർ അഹാന കൃഷ്ണയുടെ സൂപ്പർഹിറ്റ്‌ വീഡിയോ...

സൈബർ ബുള്ളീസിനു പ്രണയ ലേഖനം എന്ന പേരിൽ അഹാന കൃഷ്ണ ഈയിട ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഒട്ടനവധിപേർ പ്രശംസിച്ച വീഡിയോ ഇപ്പോൾ മലയാളത്തിലെ യുവനടിമാർ ആയ...

‘ജഗമേ തന്തിരം’ ആദ്യ ഗാനം നാളെ;...

പേട്ട എന്ന സിനിമക്ക്‌ ശേഷം കാർത്തിക്‌ സുബ്ബരാജ്‌ ഒരുക്കുന്ന 'ജഗമേ തന്തിരം' എന്ന സിനിമയിലെ 'റാകിട റാകിട' എന്ന് തുടങ്ങുന്ന ഗാനം നാളെ രാവിലെ 9 മണിക്ക്‌ റിലീസ്‌ ചെയ്യും....

വീടിനെ പച്ചപ്പ് നിറഞ്ഞ തോട്ടമാക്കി ഉണ്ണി...

ലോക്ക് ഡൗൺ കാലം മുതലേ തന്റെ വീട്ടിലെ പറമ്പിലെ തോട്ട പണികളിൽ മുഴുകി ഇരിക്കുയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ. പറമ്പിൽ ഞാവൽ മരത്തിന്റെ തൈ നട്ടു കൊണ്ട് സുഹൃത്തുക്കളായ ഗോവിന്ദ്...

After ban on 59 Chinese...

About 275 Chinese apps in India are on the government's radar for possible violations of national security and user privacy.
0
Would love your thoughts, please comment.x
()
x