Thursday, September 24, 2020

രാജുവെന്ന സംവിധായകൻ.., മോഹൻലാലിലെ നടനെന്ന താരം.., അതിലുപരി എന്താണ് ലൂസിഫെർ..?! മുരളി ഗോപി സംസാരിക്കുന്നു….!

പ്രതീക്ഷകൾ വാനോളം ഉയർത്തിക്കൊണ്ട് നടൻ പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭം മുരളി ഗോപിയുടെ രചനയിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കുകയാണ്. പുറത്തു വരുന്ന ലൊക്കേഷൻ കാഴ്ചകളും വാർത്തകളും ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ വേഗതയും കൂട്ടുന്നു. വണ്ടിപ്പെരിയാറിൽ പുരോഗമിക്കുകയാണ് ലൂസിഫറിന്റെ ഒന്നാംഘട്ട ചിത്രീകരണം. ഇനി തിരുവനന്തപുരം, മുംബൈ, ദുബായ് എന്നിവിടങ്ങളിലായിരിക്കും വരും ദിവസങ്ങളിൽ ചിത്രീകരണം .

ലൂസിഫർ മനസ്സിൽ കണ്ട മുരളി ഗോപിയാണ് ഇപ്പോൾ മനസ്സ് തുറക്കുന്നത്. ലൂസിഫറിൽ എന്തു കാണാം എന്നതിന് പുറമേ എന്തിന് കാണണം എന്ന ഉത്തരങ്ങളുമായാണ് മുരളി ഗോപി ചേരുന്നത്. എഴുത്തുകാരൻ, നടൻ, ഗായകൻ തുടങ്ങി വിവിധ നിലകളിൽ പ്രശസ്തനായ മുരളി ഗോപിയുടെ സിനിമ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ലൂസിഫർ എന്ന കാര്യത്തിൽ സംശയമില്ല. ഷൂട്ടിങ് സമയത്തെ വലിയ തിരക്കുകൾ മാറ്റി വച്ചു കൊണ്ട് 10G Media യ്ക്ക് നൽകിയ അഭിമുഖത്തിൽ

മനസ്സ് കൊണ്ട് താൻ ലൂസിഫറിന് എത്രമാത്രം അടുത്താണെന്ന് തെളിയിക്കുന്ന രീതിയിൽ ആയിരുന്നു മുരളി ഗോപിയുടെ മറുപടികൾ.

ഇന്റർവ്യൂവിലെ പ്രസക്ത ഭാഗങ്ങളിലേക്ക്….

Q1: ഒരു വലിയ സംരംഭം. ഒരു വലിയ ഉത്തരവാദിത്വം. ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ പ്രതീക്ഷ..

ഇതിൽ ഏതായിരുന്നു ലൂസിഫർ കമ്മിറ്റ് ചെയ്യുമ്പോൾ ഏറ്റവും വെല്ലുവിളി ആയി തോന്നിയത് ?

A1 : എല്ലാം… മനസിൽ പൊങ്ങിയ ആശയം മുതൽ ഇപ്പോ ചിത്രീകരണം തുടരുന്ന സാഹചര്യത്തിലും പാലിക്കപ്പെടേണ്ട ഉത്തരവാദിത്വങ്ങൾ മനസ്സിലുണ്ട്..

Q2: ലൂസിഫർ ഷൂട്ടിംഗ് പുരോഗമിക്കുന്ന വേളയിൽ ഇത് വരെ ഷൂട്ട് ചെയ്തതിനെ എങ്ങനെ വിലയിരുത്തുന്നു? മുരളി ഗോപി എ ന്ന തിരക്കഥാകൃത്ത് പൃഥ്വിരാജ് എന്ന നവ സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു?

A2 : വളരെയധികം അർപ്പണബോധമുള്ള ഒരു സംവിധായകനാണ് രാജു. ഇതുപോലെ മേക്കിങ്ങിലെ കൃത്യതയും ക്രാഫ്റ്റിന് മേലുള്ള കമാന്റും വളരെ വിരളമായേ കാണാൻ സാധിക്കൂ. സിനിമയെന്ന കലയെ കുറിച്ചും വ്യവസായത്തെ കുറിച്ചും കാലങ്ങളായി ഉണ്ടാക്കിയെടുത്തിട്ടുള്ള അറിവ് രാജുവിന് (പൃഥ്വിരാജ്) ഒരു മുതൽക്കൂട്ടാണ്.

He is an extremely focussed and supremely confident director.

Q3: ലാലേട്ടൻ എന്ന നടനെ ആണോ അതോ ലാലേട്ടൻ എന്ന താരത്തെ ആണോ ലുസിഫറിൽ കൂടുതൽ ചൂഷണം ചെയുക!?

A3 : ലാലേട്ടൻ എന്ന താരത്തിലെ നടനെയും നടനിലെ താരത്തെയും ഒരുപോലെ സ്നേഹിക്കുന്നവരാണ് ലൂസിഫറിന്റെ എഴുത്തുകാരനായ ഞാനും സംവിധായകനായ രാജുവും. ബാക്കി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

Q4: വീണ്ടും ഒരു മുരളി ഗോപി രചന നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത് അഭിനയിക്കുന്നു. വ്യത്യസ്തത നിറഞ്ഞ മറ്റൊരു ശക്തമായ കഥാപാത്രത്തെ ഇതിൽ പ്രതീക്ഷിക്കാമോ?

A4: ഇന്ദ്രജിത്ത് എന്റെ ഇഷ്ട നടന്മാരിൽ ഒരാളാണ്. അദ്ദേഹത്തെ ഉൾകൊള്ളിക്കാൻ കഴിയുന്ന ഏതൊരു അവസരവും പാഴാക്കാൻ എനിക്കാഗ്രഹമില്ല.

Q5: സമൂഹ മാധ്യമത്തിൽ ഈയിടെ കുറിച്ചപോലെ ചിത്രത്തിന്റെ യഥാർത്ഥ കഥയ്ക്ക് കോട്ടം തട്ടുന്ന തരത്തിൽ ഫാൻസുകാരുടെ ആകാംഷ കാരണമുണ്ടാകുന്ന fanmade പോസ്റ്ററുകൾ , ലൊക്കേഷൻ വീഡിയോസും മറ്റും ചിത്രത്തിന്റെ സസ്പെൻസിനെ ബാധിക്കുമെന്ന് ആകുലത ഉണ്ടോ?

A5 : ഉണ്ട്. സിനിമ കാണാനുള്ളതാണ്. ഊഹിക്കാനുള്ളതല്ല. അത് ചെയ്തു വിൽക്കാൻ ശ്രമിക്കുന്നവർ സിനിമയുടെ ഇഷ്ടക്കാരും അല്ല.

ഇത്തരം സമ്മർദങ്ങൾ ഉള്ളപ്പോൾ തന്നെ സെറ്റിലെ സഹപ്രവർത്തകരുടെ നല്ലൊരു സൂപ്പർ കൂൾ സുഹൃത്തു കൂടിയാണ് മുരളി ഗോപി. ഇനിയും പുറത്തു വിടാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ലൂസിഫറിലുണ്ടെന്നും വിലയേറിയ കാത്തിരിപ്പ് തന്നെയായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും പൃഥ്വിയുടെ ആദ്യ സംവിധാനസംരംഭം അഡാർ ഐറ്റം എന്നു അക്ഷരം തെറ്റാതെ പറയാവുന്നത് തന്നെയാവും.

Source: TV0

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ത്രില്ലറുമായി മാധവനും അനുഷ്കയും; നിശബ്ദം ആമസോൺ പ്രൈമിൽ റിലീസിനെത്തും

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായകൻ മാധവനും, സൂപ്പർ നായിക അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നിശബ്ദം. ഹേമന്ത് മധുകർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രം റിലീസിനൊരുങ്ങുകയാണ്. കോവിഡ് പ്രതിസന്ധിമുലം മൂലം...

മമ്മൂട്ടിയും മഞ്ജുവാര്യരുമൊന്നിക്കുന്ന ദി പ്രീസ്റ്റ്; ചിത്രീകരണം 22 ന്...

കൊവിഡ് പ്രതിസന്ധിയെതുടർന്ന് നിസ്ചലമായ സിനിമാമേഖല വീണ്ടും സജീവമാകുകയാണ്. പലചിത്രങ്ങളും ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. മ്മൂട്ടിയും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം പ്രീസ്റ്റിന്റെ ചിത്രീകരണം ഈ മാസം 22 ന് പുനരാരംഭിക്കും. നവാഗതനായ...

പ്രശസ്ത തെന്നിന്ത്യൻ നടി മെരിലാന്‍ഡ്‌ ശാന്തി അന്തരിച്ചു 81...

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടി മെരിലാന്റ് ശാന്തി അന്തരിച്ചു. പഴയകാലത്തെ നായികനടിയായിരുന്ന ശാന്തി പ്രശസ്ത നർത്തകികൂടിയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

ബ്രഹ്മാണ്ഡ സിനിമയുമായി വിനയൻ; ‘പത്തൊമ്പതാം നൂറ്റാണ്ട്‌’ പോസ്റ്റർ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ സിനിമയുമായി വിനയൻ വരുന്നു. പത്തൊമ്പതാം നൂറ്റാണ്ട്‌ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത്‌ ഗോകുലം ഗോപാലൻ ആണ്. താരങ്ങൾ ആരാണെന്ന് ഇതുവരെ പുറത്ത്‌ വിട്ടിട്ടില്ലെങ്കിലും അണിയറയിൽ ഒരുങ്ങുന്നത്‌ വലിയ ചിത്രം...

കൂറുമാറിയ താരങ്ങൾക്കെതിരെ പ്രതിഷേധം; സിദ്ധിഖിനെതിരെ ആഞ്ഞടിച്ച് നടി രേവതി...

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ താരങ്ങൾക്കെതിരെ പ്രതിഷേധം ഉയരുകയാണ്. സഹതാരങ്ങളുൽപ്പെടെ നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെ ഇവർക്കതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഈവിഷയത്തിൽ സിദ്ധിഖിനെതിരെ ആ‍ഞ്ഞടിക്കുകയാണ് നടി രേവതി സമ്പത്ത്. രൂക്ഷമായാണ് രേവതിയുടെ പ്രതികരണം....

ഉണ്ണി മുകുന്ദൻ ആദ്യമായി ഉപയോഗിച്ച ബൈക്‌...

ഉണ്ണി മുകുന്ദൻ ആദ്യമായി ഉപയോഗിച്ച ബൈക്‌ അദ്ദേഹത്തിന് തന്നെ മോഡിഫൈ ചെയ്ത്‌ പിറന്നാൾ സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ ഫാൻസ്‌. തന്റെ ഒരു ആരാധകന് ആവശ്യം വന്നപ്പോൾ താൻ ആദ്യമായി...

ബോളിവുഡ്‌ ചിത്രത്തിന് തിരക്കഥയൊരുക്കി മലയാളത്തിന്റെ പ്രിയകവി

മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമാണ് റഫീഖ് അഹമ്മദ്. ഇപ്പോഴിതാ തിരക്കഥ രചനയിലേക്ക് തിരിയുകയാണ് അദ്ദേഹം. ആദ്യ രചന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍....

പ്രശസ്ത തെന്നിന്ത്യൻ നടി മെരിലാന്‍ഡ്‌ ശാന്തി...

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടി മെരിലാന്റ് ശാന്തി അന്തരിച്ചു. പഴയകാലത്തെ നായികനടിയായിരുന്ന ശാന്തി പ്രശസ്ത നർത്തകികൂടിയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറിലേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
0
Would love your thoughts, please comment.x
()
x