വിജയഗാഥ തുടരാൻ ദിലീപ്, ഫീൽ ഗുഡ് സിനിമകളുടെ കൂട്ടത്തിൽ മുകളിലേക്ക്‌ എത്താൻ ശുഭരാത്രി !! റിവ്യൂ വായിക്കാം

വലിയ സിനിമകളുടെ വാരത്തിൽ ഇന്നിറങ്ങിയ ദിലീപ് ചിത്രം ശുഭരാത്രിയും പെടുന്നുണ്ട്. വ്യാസൻ കെ പി സംവിധനവും ചെയ്ത ചിത്രത്തിൽ ജനപ്രിയ നായകനെ കൂടാതെ സിദ്ദിഖ്, അനു സിതാര, ഷീല അബ്രഹാം, ഇന്ദ്രൻസ്, നെടുമുടി വേണു തുടങ്ങിയവരും അണി നിരക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ ഉള്ള രണ്ടു സുഹൃത്തുക്കളുടെ കുടുംബ കഥ പറയുന്ന ചിത്രം പൂർണമായും ഒരു ഫിലിം മേയ്ക്കറുടെ കലാവിരുത് എന്നു തന്നെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.

മുഹമ്മദും കൃഷ്ണനും 2 വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന 2 പേർ. ഇവർ തമ്മിലുള്ള ആത്മബന്ധം പറയുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. മുഹമ്മദ്‌ ആയി സിദ്ധിഖും കൃഷ്ണൻ ആയി ദിലീപും ആണ് ചിത്രത്തിൽ വേഷമിടുന്നത്‌. 2 പേരുടെയും കരിയറിലെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. തന്റെ ഹജ്ജ്‌ യാത്രക്ക്‌ ഒരുങ്ങി നിൽക്കുന്ന മുഹമ്മദിന്റെ ഇടയിലേക്ക്‌ ഒരാൾ വരുന്നതാണ് സിനിമയുടെ തുടക്കം.

ബിജിപാൽ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ വിവിധമായ നർമ, സ്നേഹ മുഹൂര്തങ്ങളുടെ തീവ്രത കൂട്ടുന്നു. ഏതൊരു ഫീൽ ഗുഡ് ചിത്രങ്ങളെയും പോലെ വാണിജ്യ ഘടങ്ങൾ കുറവാണ് എങ്കിലും അത്തരം ചിത്രങ്ങളിൽ മുകളിൽ തന്നെ നിൽക്കും ശുഭരാത്രി. ആൽബി നിർവഹിച്ച ഛായാഗ്രഹണവും ചിത്രത്തെ പിടിച്ചു നിർത്തുന്ന ഒന്നാണ്. സംവിധായകന്റെ കയ്യൊപ്പ്‌ പതിഞ്ഞ ചിത്രമാണ് ശുഭരാത്രി എന്ന് നിസ്സംശയം പറയാം. ഏതൊരു പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മികച്ച ഒരു ഫീൽഗുഡ്‌ സിനിമ ആയി തന്നെയാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിട്ടുള്ളത്‌. ബാലൻ വക്കീലിന് ശേഷം മറ്റൊരു ഹിറ്റ്‌ കൂടി ദിലീപ്‌ എന്ന നടന്റെ കരിയറിൽ ലഭിക്കുമെന്ന് ഉറപ്പ്‌!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments