വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]

ഒരു ഇടവേളയ്ക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് നായാട്ട്.
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട് എന്നിവരും ഉണ്ട്.

ജോലി സംബന്ധമായ പ്രശ്നങ്ങൾ പിന്നീട് വലിയ രീതിയിൽ സ്വകാര്യ ജീവിതത്തെ കൂടി ബാധിക്കുന്ന അവസ്ഥയിൽ ഒളിവിൽ പോകേണ്ടി വന്ന മൂന്ന് പൊലീസുക്കാരെ തേടിയുള്ള ഒരു യാത്രയാണ് ചിത്രം പറയുന്നത്. ഒപ്പം രാഷ്ട്രീയ സാഹചര്യങ്ങൾ, മതവും മാധ്യമവും ഉണ്ടാക്കിയെടുക്കുന്ന അവസ്ഥകൾ എല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്.

ഷാഹി കബീർ ഒരുക്കിയ കഥയ്ക്ക് ഏറ്റോം മികച്ച ആഖ്യാനം നൽകാൻ മാർട്ടിൻ പ്രക്കാട്ടിന് സാധിച്ചിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന രീതിയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്യാൻ ഷൈജു ഖാലിദിന്റെ ക്യാമറക്കണ്ണുകൾക്കും സാധിച്ചു. ജോജു, കുഞ്ചാക്കോ ബോബൻ, നിമിഷ എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ വലിയ പോസിറ്റീവ്. അകാലത്തിൽ നമ്മെ വിട്ടു പോയ അനിൽ നെടുമങ്ങാടിനെ സ്ക്രീനിൽ ഒരിക്കൽ കൂടി നമുക്ക് നയാട്ടിലൂടെ സ്ക്രീനിൽ കാണാം.
സംഗീതം, എഡിറ്റിംഗ് ഉൾപ്പടെ ഓരോ വിഭാഗവും ഗംഭീരമായപ്പോൾ ലഭിച്ചത് ഈ വർഷത്തെ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആണ്.

മറ്റൊരാൾ എഴുതിക്കൊണ്ടിരിക്കുന്ന വേഷം എന്താണെന്ന് പോലുമറിയാതെ എടുത്തിട്ട് ആടേണ്ടി വരുന്ന അഭിനേതാക്കൾ മാത്രമാണോ മനുഷ്യർ എന്നു ചിലപ്പോഴെങ്കിലും സിനിമ തോന്നിപ്പിക്കുന്നുണ്ട്. തീർച്ചയായും നിരാശരാവാതെ തീയേറ്ററിൽ നിന്ന് ഇറങ്ങാം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...