ടോവിനോയുടെ മകന്റെ മാമോദീസ; ചിത്രങ്ങൾ കാണാം

    കഴിഞ്ഞ ജൂൺ 6ന് ആണ് ടോവിനോ തോമസിന് തന്റെ രണ്ടാമത്തെ കുഞ്ഞ്‌ പിറന്നത്‌. തഹാൻ എന്നാണ് മകന്റെ പേര് എന്നു ആ സമയത്ത്‌ തന്നെ ടോവിനോ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ടോവിനോ തന്നെയാണ് ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്‌. ടോവിനോ – ലിദിയ ദമ്പതികൾക്ക് ഇസ എന്ന മകൾക്ക് കൂട്ടായിട്ടാണ് ഈ കൊച്ചു കൂട്ടുകാരൻ ഇപ്പോൾ എത്തിയിരിക്കുന്നത്.