‘മമ്മൂക്ക എന്നെ ബർത്‌ഡേക്ക്‌ വിളിച്ചില്ല’; പരാതിയുമായി ഒരു കൊച്ചു ആരാധിക, വീഡിയോ പങ്കുവെച്ച്‌ മമ്മൂക്ക

    ലോകമെങ്ങും നിന്നുള്ള ആരാധകർ ഇന്നലെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ 69ആം പിറന്നാളിന് ആശംസകളുമായി സോഷ്യൽ മീഡിയ മുഴുവൻ ആഘോഷമാക്കുകയായിരുന്നു. ആരാധകർക്ക്‌ പുറമെ ഇന്ത്യൻ സിനിമ ലോകത്ത്‌ നിന്നും നിരവധി പേരാണ് ഇതിഹാസ താരത്തിന് ആശംസകൾ നേർന്നത്‌. എന്നാൽ ഇപ്പോളിതാ തന്നെ മമ്മൂക്ക പിറന്നാളിന് വിളിച്ചില്ല എന്ന ഒരു കൊച്ചു ആരാധികയുടെ പരിഭവ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്‌. മമ്മൂട്ടി തന്നെ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്‌.