ഇതിഹാസ ഗായകന് ട്രിബ്യൂട്ട്‌ ഒരുക്കി രാഹുൽ രാജ്‌; ‘അഞ്ജലി പ്രാണാഞ്ജലി’ ഗാനം കാണാം

    വിടപറഞ്ഞ ഇതിഹാസ ഗായകൻ എസ്‌ പി ബാലസുബ്രമണ്യത്തിന് ട്രിബ്യൂട്ട്‌ ഒരുക്കി രാഹുൽ രാജ്‌. എസ്‌ പി ബിക്ക്‌ ട്രിബ്യൂട്ട്‌ നൽകി രാഹുൽ രാജ്‌ ഈണമിട്ട ‘അഞ്ജലി പ്രാണാഞ്ജലി’ എന്ന മനോഹര ഗാനം പുറത്തിറങ്ങി. എസ്‌ പി ബി ആലപിച്ച അനശ്വര ഗാനങ്ങളോടെ തുടങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്‌.

    രാഹുൽ രാജ്‌ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ ഹരിചരൺ ആണ്. നിർമ്മാതാവും ഗാനരചയിതാവും ആയ രാജീവ്‌ ഗോവിന്ദൻ ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വാട്ടർബൗണ്ട്‌ മീഡിയയാണ് നിർമ്മാണം. നിരവധി പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ മഗേഷ്‌ കൊല്ലേരിയാണ് അഞ്ജലീ പ്രാണാഞ്ജലിയുടെ സംവിധാനം ചെയ്തിരിക്കുന്നത്‌.