റേഞ്ച് റോവറിൽ ഷൂട്ടിംഗ് സെറ്റിൽ വന്നിറങ്ങി; മാസ് എൻട്രിയുമായി ലേഡി സൂപ്പർ സ്റ്റാർ

    ഷൂട്ടിംഗ് ലൊക്കേഷനുളിലേക്കുള്ള സൂപ്പർ താരങ്ങളുടെ എന്ട്രി വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ റേഞ്ച് റോവറിൽ പറന്നെത്തിയ നായികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നത്. മറ്റാരുമല്ല മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് ഇത്തരത്തിൽ മാസ് എൻട്രി നടത്തിയത്.

    തന്റെ പുതിയ ചിത്രമായ പ്രീസ്റ്റിന്റെ ലൊക്കേഷനിലേക്കെത്തിയ താരത്തിന്റെ വീഡിയോയാണ് വൈറലായത്. റേഞ്ച് റോവർ ഓടിച്ചെത്തിയ താരം കാറിൽ നിന്നിറങ്ങി ആരാധകരെ അഭിവാദ്യം ചെയ്താണ് താരം സൈറ്റിലേക്ക് എത്തിയത്. മിലിറ്ററി പാന്റും കറുത്ത ബനിയനും കൂളിംഗ് ഗ്ലാസും മാസ്കും ധരിച്ചാണ് മഞ്ജു എത്തിയത്.

    https://www.instagram.com/p/CHMh4o4JCZs/?igshid=rgtrxu3yg14u

    പ്രീസ്റ്റിന്റെ അണിയറപ്രവർത്തകരാണ് വീഡിയോ പുറത്തുവിട്ടത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രീസ്റ്റ് . മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ.