ശിഖമണിക്ക് ശേഷം വിനോദ് ഗുരുവായൂർ സംവിധാനം ചെയ്തു ഇന്നലെ തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു സകലകലാശാല. മണിയൻ പിള്ള രാജുവിന്റെ മകനും ബ്ലാക്ക് ബട്ടർഫ്ളൈ, ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിരഞ്ച് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായിക മാനസ രാധാകൃഷ്ണൻ ആണ്.
ജേക്കബ് ഗ്രിഗറി, ഹരീഷ് കണാരൻ, ധർമജൻ, ടിനി ടോം എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നു.
അക്കു എന്നകോളേജ് വിദ്യാർത്ഥിയുടെ പ്രണയത്തിലൂടെയും ക്യാമ്പസ് കാഴ്ചകളിലൂടെയും കടന്നു പോവുന്ന ചിത്രത്തിൽ പിന്നീട് ഇയാൾ നേരിടുന്ന ചില അനുഭവങ്ങളെയും മറ്റും വരച്ചു കാട്ടുന്നു.

അഭിനേതാക്കളെ കൃത്യമായ വേഷങ്ങൾ നൽകി അവരുടെ ഭാഗം ഭംഗിയാക്കുന്നതിൽ സംവിധായകൻ വലിയ പങ്ക് തന്നെ വഹിച്ചിട്ടുണ്ട്.
കൃത്യമായ അവതരണവും ഹാസ്യം നിറഞ്ഞ സിനിമനുഭവവും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എബി ടോം സിറിയക്ക് ഈണം നൽകിയ പാട്ടുകളും പശ്ചാത്തലവും മികച്ചവയായിരുന്നു.
നിരഞ്ചിന്റെ പ്രകടനം പ്രശംസയർഹിക്കുന്നു.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സകലകലാശാലയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ ഒഴുക്കിനോട് നീതി പുലർത്തുന്നവയായിരുന്നു.

ചുരുക്കത്തിൽ ഒരു നിമിഷം പോലും ബോറടിക്കാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ്. രണ്ടു മണിക്കൂറുകൾ ആദ്യാവസാനം ചിരിയുണർത്തുന്ന ഈ സകലകലാശാല നിങ്ങളെ നിരാശപ്പെടുത്തില്ല.



![വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]](https://i0.wp.com/10gmedia.com/wp-content/uploads/2021/04/PicsArt_04-08-06.32.00-scaled.jpg?resize=218%2C150&ssl=1)