ഞാൻ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ: പൃഥ്വിരാജ്‌

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനെ ആരാധിക്കാത്ത അല്ലെങ്കിൽ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം.. താനൊരു ലാലേട്ടൻ ആരാധകൻ ആണെന്ന് പല വേദികളിലായി പല തവണ പറഞ്ഞിട്ടുള്ള ആളാണ് യുവതാരം പൃഥ്വിരാജ്‌. ഇപ്പോൾ ഇതാ താരം വീണ്ടും താനൊരു ലാലേട്ടൻ ഫാൻ ആണെന്ന് അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി..

തന്റെ പുതിയ ചിത്രമായ വിമാനം എന്ന ചിത്രത്തിന്റെ ഭാഗമായി ഇന്ത്യഗ്ലിറ്റ്സ്‌ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി വീണ്ടും ഈകാര്യം പറഞ്ഞത്‌. ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ കണ്ണാടിയിൽ നോക്കുമ്പോൾ ലാലേട്ടൻ ആയി മാറിയാൽ എന്തു ചെയ്യുമെന്ന അവതാരികയുടെ ചോദ്യത്തിന് തനിക്ക്‌ ലാലേട്ടൻ ആകണ്ട എന്നും നമ്മൾ ഒരുപാട്‌ ആരാധിക്കുന്നആളുകളെ ദൂരെ നിന്ന് നോക്കി കണ്ടാൽ മാത്രം മതി എന്നും ലാലേട്ടനെ താൻ ഏറെ ആരാധിക്കുന്ന ആളാണെന്നും ലാലേട്ടനെ അങ്ങനെ നോക്കി കാണാൻ ആണ് ഇഷ്ടവും എന്ന് പൃഥ്വി കൂട്ടിച്ചേർത്തു.

ഇരുവരും ഒന്നിക്കുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തിന് വേണ്ടിയാണ് മലയാളികൾ ഒന്നടങ്കം ഇപ്പോൾ കാത്തിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments