വീണ്ടും കൊട്ടിഘോഷിക്കപ്പെടാതെ മറ്റൊരു സലിം അഹമ്മദ് ചിത്രം തീറ്ററുകളിൽ എത്തിയിരിക്കുകയാണ്. ടോവിനോ തോമസ് നായകനായി ഇന്ന് റിലീസ് ആയ ചിത്രം പറയുന്നത് സിനിമ സ്വപ്നം കാണുന്ന ഇസഹാക്ക് ഇബ്രാഹിം എന്ന യുവാവിന്റെ കഥയാണ്.
പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അൽബർട്ടോ ഫിലിം ഫെസ്റ്റിവലിൽ ടോവിനോയ്ക്കു മികച്ച നടനുള്ള അംഗീകാരം നേടികൊടുത്ത സിനിമ കൂടിയാണ്. ടോവിനോയെ കൂടാതെ അനു സിതാര,സിദ്ദിഖ്, സലിം കുമാർ, മാല പാർവതി, ശരത്കുമാർ എന്നിവരും മറ്റു വേഷങ്ങൾ ചെയ്യുന്നു.
നിങ്ങൾ സിനിമ ആത്മാർത്ഥമായി സ്വപ്നം കാണുന്നവനാണോ? എങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗം എങ്കിലും ഇസഹാക്കിൽ നിങ്ങൾക്ക് കാണാം. ജനിച്ചന്നു മുതൽ സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന ഒരു കൂട്ടം സ്വപ്നജീവികളിൽ ഇസഹാക്കും പെടും. അത്തരത്തിൽ ഒരാളുടെ ജീവിതകഥ പറയുമ്പോൾ വേണ്ട ചേരുവകൾ മാത്രം ചേർത്തു കൊണ്ടാണ് സാലിം അഹമ്മദ് ‘ആൻഡ് ദി ഓസ്കറ് ഗോസ് റ്റു’ നമുക്ക് മുന്നിക് അവതരിപ്പിച്ചിരിക്കുന്നത്. ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നു തന്നെ നിങ്ങൾക്ക് ഇവിടെ കാണാം.
അലയൻസ് മീഡിയ, കനേഡിയൻ മൂവി കോർപ്പ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രതിനു വേണ്ടി ഛായാഗ്രഹണം ചെയ്തിരിക്കുന്നത് മധു അമ്പാട്ട് ആണ്. നാട്ടിൻപുറത്തെ കാഴ്ചകളിൽ തുടങ്ങി വിദേശ ലൊക്കേഷനുകൾ വരെ തിരക്കഥയുടെ മനോഹാരിത കൂടി ചാലിച്ച ഫ്രയിമുകളായി നമ്മിലേക്ക് എത്തുന്നുണ്ട്. ശബ്ദ സന്നിവേശം നടത്തിയ റസൂൽ പൂക്കുട്ടിയും തന്റെ ജോലി ഭംഗിയാക്കി. ബിജിപാലിന്റെ സംഗീതവും കാതിനു ഇമ്പമുള്ളവയായിരുന്നു.
കൊച്ചു കേരളത്തിൽ വന്ന ലോകോത്തര സബ്ജക്റ്റ് ആണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. തന്റെ കൊച്ചു ചിത്രത്തിന് ഇസഹാക്കിന് ഓസ്കാർ നേടി കൊടുക്കാൻ സാധിക്കുന്നുണ്ടോ എന്ന് നമ്മക് തീയേറ്ററിൽ പോയി തന്നെ അറിയണം. അത്രമേൽ മനോഹരമാണ് ഈ ജീവിതം. ഓരോ സിനിമ പ്രേമിക്കും നെഞ്ചോടു ചേർത്തു വയ്ക്കാൻ മറ്റൊരു ചിത്രം കൂടി. അതാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു.